Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ...

കുടുംബശ്രീ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിപ്പ് നടത്തിയെന്നാരോപണം; പ്രതിഷേധവുമായി യുവജന സംഘടനകള്‍

text_fields
bookmark_border
വണ്ടൂര്‍: കുടുംബശ്രീ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ വണ്ടൂര്‍ കനറ ബാങ്ക് ശാഖയില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാന്‍ കനറ ബാങ്ക് കൂട്ടുനിന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കനറ ബാങ്കില്‍നിന്നും ലിങ്കേജ് ലോണിന് അപേക്ഷിക്കുന്ന ഓരോ അയല്‍ക്കൂട്ടങ്ങളെയും നിര്‍ബന്ധിപ്പിച്ച് ഒപ്പും സീലും വാങ്ങിയാണ് ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് രാവിലെ യൂത്ത് കോണ്‍ഗ്രസി‍​െൻറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബാങ്കിലെത്തി മാനേജറെ ഉപരോധിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മൽ, മണ്ഡലം പ്രസിഡൻറ് സി. മുത്തു എന്നിവർ നേതൃത്വം നൽകി. പണം നഷ്ടപ്പെട്ട മുഴുവന്‍ അക്കൗണ്ടുകളിലേക്കും തുക തിരിച്ച് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നല്‍കുമെന്ന് ബാങ്ക് മാനേജര്‍ രേഖാമൂലം വിശദീകരണം നല്‍കിയ ശേഷമാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. ഒരാഴ്ചക്കകം അക്കൗണ്ടുകളില്‍ പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്നതുള്‍പ്പെെടയുള്ള നടപടികളിലേക്ക് പോകുമെന്ന് കെ.ടി. അജ്മല്‍ പറഞ്ഞു. ഇതിനിെട പന്ത്രണ്ടരയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി ബാങ്കിലേക്കെത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം വി. അര്‍ജുൻ, ബ്ലോക്ക് സെക്രട്ടറി എ.പി. ഫിറോസ്, മേഖല സെക്രട്ടറി ഒ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പണം തിരിച്ചുനല്‍കിയാല്‍ മാത്രം പോരാ, തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം തുടര്‍ന്നു. വണ്ടൂര്‍ എസ്.ഐ പി. ചന്ദ്ര‍​െൻറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന്് ബാങ്ക് മാനേജര്‍ എഴുതിനല്‍കിയ ശേഷമാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. മാനേജര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ.പി. ഫിറോസ് പറഞ്ഞു. കുടുംബശ്രീ യൂനിറ്റുകള്‍ ഒപ്പിട്ടുനല്‍കിയ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story