Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമറുപടി...

മറുപടി തൃപ്തികരമല്ലെന്ന്, ഷൗക്കത്തലിക്കെതിരെ നടപടിക്ക് ശിപാർശ

text_fields
bookmark_border
കരുവാരകുണ്ട്: മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷനുമായ പി. ഷൗക്കത്തലിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി ശിപാർശ. കാരണം കാണിക്കൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി തൃപ്തികരമല്ല എന്നതിനാലാണ് നിയോജക മണ്ഡലം കമ്മിറ്റി മുഖേന ജില്ല അച്ചടക്ക സമിതിയോട് നടപടിക്ക് ശിപാർശ ചെയ്തതെന്ന് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ അബ്ദുറഹ്മാൻ അറിയിച്ചു. ലീഗ് പഞ്ചായത്ത് സമ്മേളനം പരാജയപ്പടുത്താൻ ശ്രമിച്ചു, പാർട്ടിയെ സമ്മർദത്തിലാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടു, പാർട്ടി പ്രസിഡൻറിനെ അപമാനിച്ചു തുടങ്ങിയവയായിരുന്നു കാരണങ്ങൾ. ഇവക്ക് ഷൗക്കത്തലി നൽകിയ മറുപടി തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തിയതായി ലീഗ് പ്രസിഡൻറ് പറഞ്ഞു. സി.പി.എം-കോൺഗ്രസ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ബോർഡിലെ ലീഗി‍​െൻറ നാവായ ഷൗക്കത്തലിയായിരുന്നു അവിശ്വാസ പ്രമേയത്തെ തുടർന്ന് പഞ്ചായത്ത് ബോർഡിലെ ലീഗ് പ്രസിഡൻറ് പുറത്തായപ്പോൾ പ്രസിഡൻറി‍​െൻറ ചുമതല വഹിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story