Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ളത്തിനായുള്ള...

കുടിവെള്ളത്തിനായുള്ള സമരം ദുര്യോഗം ^ആഷാ മേനോൻ

text_fields
bookmark_border
കുടിവെള്ളത്തിനായുള്ള സമരം ദുര്യോഗം -ആഷാ മേനോൻ കൊല്ലങ്കോട്: ദാഹജലത്തിനുവേണ്ടി സമരത്തിനിറങ്ങുന്നത് ഒരു നാടി‍​െൻറ ദുര്യോഗമാണെന്ന് എഴുത്തുകാരൻ ആഷാ മേനോൻ. മീങ്കര ഡാമിലേക്ക് മൂലത്തറയിൽനിന്ന് വെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് മീങ്കര-ചുള്ളിയാർ ജലസംരക്ഷണ സമിതി കാമ്പ്രത്ത് ചള്ളയിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം കുടുംബങ്ങൾ ജീവജലത്തിനായി പകച്ചുനിൽക്കുന്ന അവസ്ഥ പരിതാപകരമാണെന്ന് ആഷാ മേനോൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ വാക്കുകൾ ദാഹം ശമിപ്പിക്കില്ല. ദാഹത്തിന് ജലം തന്നെയാണ് വേണ്ടത്. വെള്ളത്തിനുവേണ്ടി സമരം നടത്തുന്നത് വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജലത്തിനായി ജനം ചൂഷണം ചെയ്യപ്പെടുന്നത് ശരിയല്ല. ദാഹം മൂലം വാക്കുകൾ പതറിപോകുന്ന അവസ്ഥ നാല് പഞ്ചായത്തുകളിൽ ഉണ്ടാവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീങ്കര-ചുള്ളിയാർ ജലസംരക്ഷണ സമിതി ചെയർമാൻ എ.എൻ. അനുരാഗ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, എസ്.വി. ശെൽവൻ, എം. സുരേന്ദ്രൻ, ആർ. അരവിന്ദാക്ഷൻ, സി. പ്രഭാകരൻ, ഷംസുദ്ദീൻ, സി.കെ. പഴണിമല, ശെൽവൻ, സക്കീർ ഹുസൈൻ, എസ്.വി. ശെൽവൻ, പി.പി. ചന്ദ്രൻ, സതീഷ്, അമാനുല്ല, സജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story