Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightm2all1

m2all1

text_fields
bookmark_border
ക്ഷീര കേന്ദ്രത്തിൽ പരിശീലനം മലപ്പുറം: ബേപ്പൂരിലെ സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതിയംഗങ്ങൾക്ക് മാർച്ച് 13, 14 തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ മാർച്ച് 13ന് രാവിലെ പത്തിനകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് സഹിതം എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2414579. ജില്ല ആസൂത്രണ സമിതി യോഗം മലപ്പുറം: ജില്ല ആസൂത്രണ സമിതി യോഗം മാർച്ച് 12ന് രാവിലെ 11.30ന് ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ ചേരുമെന്ന് കലക്ടർ അറിയിച്ചു. ജല പ്രശ്നോത്തരിയും ജലസുരക്ഷ സെമിനാറും മലപ്പുറം: ലോക ജലദിനാചരണത്തി​െൻറ ഭാഗമായി ജലസേചന വകുപ്പി​െൻറ നേതൃത്വത്തിൽ ജില്ലതലത്തിൽ ജല പ്രശ്നോത്തരിയും ജലസുരക്ഷ സെമിനാറും സംഘടിപ്പിക്കും. മാർച്ച് 12ന് ബ്ലോക്ക് തലങ്ങളിൽ പ്രാഥമിക റൗണ്ട് മത്സരം നടക്കും. ജില്ലയിലെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. മാർച്ച് 17ന് ബ്ലോക്കുതല വിജയികളെ ഉൾപ്പെടുത്തി ജില്ലതല ഫൈനൽ റൗണ്ട് മത്സരം മലപ്പുറം ഗവ. കോളജിൽ നടക്കും. തുടർന്ന് വിദഗ്ധർ പങ്കെടുക്കുന്ന ജലസുരക്ഷ സെമിനാർ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story