Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്തനാര്‍ബുദരഹിത...

സ്തനാര്‍ബുദരഹിത മലപ്പുറം പദ്ധതിയോട് നിസ്സഹകരിക്കുന്നെന്ന്

text_fields
bookmark_border
എടപ്പാൾ: ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന സ്തനാര്‍ബുദരഹിത മലപ്പുറം പദ്ധതിയോട് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ക്കും നിസ്സഹകരണമെന്ന് ആക്ഷേപം. പദ്ധതി നടപ്പിലാക്കുന്നതി​െൻറ ആദ്യ ഘട്ടമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലന ക്യാമ്പും രജിസ്ട്രേഷനും നടന്നുവരികയാണ്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തി​െൻറ ക്യാമ്പ് വ്യാഴാഴ്ച്ച തവനൂര്‍ കാര്‍ഷിക എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡേൻറാ എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ പഞ്ചായത്ത് പ്രസിഡൻറുമാരോ ക്യാമ്പില്‍ എത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. തവനൂരില്‍ നിന്നുള്ള വനിത ജില്ല പഞ്ചായത്തംഗവും കാലടിയില്‍ നിന്നുള്ള വനിത പഞ്ചായത്തംഗവുമാണ് ക്യാമ്പില്‍ ജന പ്രതിനിധികളായി പങ്കെടുത്തത്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് സൗജന്യമായി അനുവദിക്കുന്ന കാര്‍ഷിക കോളജിലെ ഓഡിറ്റോറിയം ക്യാമ്പ് നടത്തിപ്പിന് 5000 രൂപ കോളജ് അധികൃതര്‍ ഈടാക്കിയതായി ആരോപണമുണ്ട്. ഇതിനു പിന്നില്‍ രാഷ്ട്രീയ സമ്മർദമാണെന്ന് പറയപ്പെടുന്നു. അതേസമയം, ജില്ല പഞ്ചായത്തി​െൻറ 10 ലക്ഷം രൂപയുടെ കാൻസർ ബോധവത്കരണ പദ്ധതി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു വരികയാണെന്നും ഇതി​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് പരിപാടിയിൽ പെങ്കടുക്കാൻ സാധിക്കാതിരുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story