Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
പൊന്നാനി: കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂളി​െൻറ 91ാം വാർഷിക ആഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക ദേവയാനിയുടെ യാത്രയയപ്പും നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു . കടവനാട് യു.പി സ്കൂൾ മാതൃക വിദ്യാലയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് നഗരസഭയെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ശോഭന ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ലതിക സുജിതും കലാമണ്ഡലം സൗമ്യ സുഭാഷും ശതമോഹനം അവതരിപ്പിച്ചു. അധ്യാപികമാരും പി.ടി.എ അംഗങ്ങളും നടത്തിയ തിരുവാതിരകളിയോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനമായത്. മാഗസിൻ പ്രകാശനം എഴുത്തുകാരൻ പി. സുരേന്ദ്രൻ നിർവഹിച്ചു. വാർഷിക റിപ്പോർട്ട് പ്രധാനാധ്യാപിക എം. ദേവയാനി നിർവഹിച്ചു. കൗൺസിലർ ആയിഷ ഹസൻ, പി.ടി.എ പ്രസിഡൻറ് കെ.ജി. സുകുമാരൻ, സി. സഞ്ജീവ് എന്നിവർ സംസാരിച്ചു. കടവനാട് പ്രവാസി കൂട്ടായ്മ 40,000 രൂപ ചെലവിൽ നിർമിച്ച കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനവും നഗരസഭ ചെയർമാൻ നിർവഹിച്ചു. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന കടവനാട് മേഖലയിലെ 200ഓളം വരുന്ന കൂട്ടായ്മയാണ് കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story