Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യ സംസ്കരണ

ഭക്ഷ്യ സംസ്കരണ പരിശീലനം

text_fields
bookmark_border
ചങ്ങരംകുളം: നന്നംമുക്ക് കൃഷിഭവൻ തെരഞ്ഞെടുത്ത വനിതകൾക്കായി ഭക്ഷ്യ സംസ്കരണ പരിശീലനം നടത്തി. തവനൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രഫസർ ടി.എ. വിദ്യ ക്ലാസെടുത്തു. കൃഷി ഓഫിസർ കെ.കെ. ബിന്ദു, കെ.കെ. ലക്ഷ്മണൻ, ആശ, ഉഷ എന്നിവർ പങ്കെടുത്തു. തൂങ്ങിനിന്ന തെരുവുവിളക്ക് മുറിച്ചുമാറ്റി എടപ്പാള്‍: അപകടാവസ്ഥയില്‍ തൂങ്ങിനിന്നിരുന്ന തെരുവുവിളക്ക് ഒടുവില്‍ ഫയര്‍ ഫോഴ്സ് മുറിച്ചുമാറ്റി. എടപ്പാള്‍ ജങ്ഷനിലെ കോഴിക്കോട് റോഡി​െൻറ വലതുഭാഗത്ത് മാസങ്ങളായി തൂങ്ങിക്കിടന്നിരുന്ന തെരുവുവിളക്കാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ പൊന്നാനിയില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘം മുറിച്ചെടുത്തത്. ഹൈവേ പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എസ്.ടി.പി സ്ഥാപിച്ച തെരുവുവിളക്കാണിത്. തവനൂര്‍, ചൂണ്ടല്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളിലായി നൂറില്‍പരം തെരുവുവിളക്കുകള്‍ കെ.എസ്.ടി.പി സ്ഥാപിച്ചെങ്കിലും അവ പ്രവര്‍ത്തിപ്പിക്കേണ്ട ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നും രംഗത്തിറങ്ങിയില്ല. വാഹനങ്ങള്‍ കുറേ തെരുവുവിളക്കുകള്‍ ഇടിച്ച് തകര്‍ത്തു. അപകടം സൃഷ്ടിച്ചേക്കാവുന്ന രീതിയിൽ കോഴിക്കോട് റോഡില്‍ തെരുവുവിളക്ക് തൂങ്ങിനില്‍ക്കുന്നത് സംബന്ധിച്ച വാര്‍ത്ത നേരത്തേ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. കാല്‍ നടയാത്രക്കാര്‍ സഞ്ചരിക്കുന്നതും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമായ സ്ഥലത്ത് തെരുവുവിളക്ക് അപകടാവസ്ഥയില്‍ നില്‍ക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വട്ടംകുളം പഞ്ചായത്ത് അധികൃതരാണ് ഫയര്‍ഫോഴ്സിന് അപേക്ഷ നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story