Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
ചങ്ങരംകുളം: ഡി.വൈ.എഫ്.ഐ ആലേങ്കാട് മേഖല കമ്മിറ്റി പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ജില്ല കമ്മിറ്റി അംഗം ടി. സത്യൻ ഉദ്ഘാടനം ചെയ്തു. ആലേങ്കാട് മേഖല പ്രസിഡൻറ് എ.ടി. ധനിഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷിഹാബ്, എൻ.വി. ഉണ്ണി, ബി.ജി. ശ്രീജിത്ത്, സി.കെ. പ്രകാശൻ, ആലേങ്കാട് പഞ്ചായത്ത് മെംബർ പ്രദീപ്, എം.കെ. രതീഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ മേഖല ഭാരവാഹികളായ എൻ.പി. ഫാസിൽ, റൗഫ് ചിയ്യാനൂർ, അഷറഫ് തച്ചുപറമ്പ്, അനൂപ്, യദു ഗോപക്, രാജീവ് നഹസ്, സന്തോഷ് പാലക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നൂറോളം പ്രവർത്തകർ രക്തം ദാനം ചെയ്യാൻ സന്നദ്ധരായി. പുരോഗമന കല സാഹിത്യ പ്രസ്ഥാനത്തി​െൻറ 80ാം വാര്‍ഷികം ചങ്ങരംകുളം: പുരോഗമന കല സാഹിത്യ പ്രസ്ഥാനത്തി​െൻറ 80ാം വാര്‍ഷികം മാര്‍ച്ച് 11ന് മൂക്കുതല ജി.എൽ.പി സ്കൂളില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എടപ്പാള്‍ ഏരിയ കമ്മിറ്റിയും നവധാര തിയറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറും നടക്കും. കലാസന്ധ്യ മാര്‍ച്ച് 11ന് മൂക്കുതല ജി.എൽ.പി സ്കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഒമ്പത് വരെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. സമാപന സമ്മേളനം വൈകീട്ട് 5.30ന് ആലേങ്കാട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സത്യന്‍ അധ്യക്ഷത വഹിക്കും. 6.30ന് മണ്ണാത്തിത്തെയ്യം ഏകപാത്ര നാടകം, 7.30ന് ഉപകരണ സംഗീത ഫ്യൂഷൻ, 7.30ന് യോഗാ ഡാന്‍സ്, രാത്രി എട്ട് മണിക്ക് പാടിപ്പതിഞ്ഞ പാട്ടുകള്‍ ഗാനമേളയും നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പി.വി. കരുണാകരൻ, പി.കെ ജയരാജൻ, ടി.വി. മുകുന്ദൻ, കെ.എ. ഷാജഹാൻ, വി.വി. മോഹനന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story