Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചമ്രവട്ടം പദ്ധതി:...

ചമ്രവട്ടം പദ്ധതി: വിജിലൻസ് അന്വേഷണം വേഗത്തിലാക്കണമെന്ന് മുസ്​ലിം ലീഗ്

text_fields
bookmark_border
എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയാത്തത് മന്ത്രികൂടിയായ സ്ഥലം എം.എൽ.എ കെ.ടി. ജലീലി​െൻറ അനാസ്ഥമൂലമാണെന്ന് തവനൂർ മണ്ഡലം മുസ്ലിം ലീഗ് യോഗം ആരോപിച്ചു. കഴിഞ്ഞ രണ്ട് ബജറ്റിലും ചമ്രവട്ടം പദ്ധതിയുടെ ചോർച്ചയടക്കാൻ കോടികൾ വകയിരുത്തിയെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കുകൾ മാത്രമായിരിക്കുകയാണ്. കോടികൾ ചെലവഴിച്ച് നിർമിച്ച ചമ്രവട്ടം പദ്ധതിയിയിലെ വിജിലൻസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എം. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൂതൂർ, കെ.പി. മുഹമ്മദലി ഹാജി, പി. കുഞ്ഞിപ്പ ഹാജി, പത്തിൽ അഷ്റഫ്, എൻ.കെ. റഷീദ്, എം.പി. ഹംസ മാസ്റ്റർ, ആർ.കെ. ഹമീദ്, സി.എം. റസാഖ് ഹാജി, ടി.പി. ഹൈദരലി, നൗഫൽ തണ്ടിലം, പി. ഉണ്ണീൻകുട്ടി, സി.എം. ഹൈദ്രോസ്, എൻ.എ. ഖാദർ, എം.വി. അലിക്കുട്ടി, പി.കെ. റസാഖ് ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story