Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരി നഗരസഭ...

വളാഞ്ചേരി നഗരസഭ പ്രദേശത്ത് ഇന്ന്​ ഹർത്താൽ

text_fields
bookmark_border
വളാഞ്ചേരി: വട്ടപ്പാറയിലെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ കണ്ടെയ്നർ ലോറികൾ തിരിച്ചുവിടുക, കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി നഗരസഭ പ്രദേശത്ത് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ ഹർത്താൽ നടത്തുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം വട്ടപ്പാറ ഇറക്കത്തിൽ കണ്ടെയ്നർ ലോറി ഓട്ടോയുടെ മുകളിൽ മറിഞ്ഞ് വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ മരിച്ചിരുന്നു. നിരവധി അപകട മരണങ്ങൾ സംഭവിച്ചിട്ടും പാചകവാതക ലോറികളുൾെപ്പടെ മറിഞ്ഞിട്ടും അപകടം ഇല്ലാതാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ജനകീയ ഹർത്താൽ നടത്തുന്നത്. വട്ടപ്പാറയിലെ ദുരന്തത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം പൂർത്തിയാക്കുവാൻ അധികൃതർ തയാറാകാത്തതുകൂടിയാണ് പ്രതിഷേധത്തിന് കാരണം. അതിനിടെ ഹർത്താലിൽനിന്നും പ്രധാന രാഷ്ട്രീയ പാർട്ടികൾ വിട്ടു നിൽക്കുകയണ്. ബസുകൾ പതിവുപോലെ സർവിസ് നടത്തുമെന്ന് ൈപ്രവറ്റ് ബസ് ഓപേററ്റേഴ്സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മിറ്റി നേതാക്കൾ അറിയിച്ചു. hoto: tir mw6 ഹർത്താൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ നടത്തിയ പ്രകടനം
Show Full Article
TAGS:LOCAL NEWS 
Next Story