Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുഞ്ചൻ കോളജിൽ...

തുഞ്ചൻ കോളജിൽ ശാസ്ത്രയാൻ 2018ന് തുടക്കം

text_fields
bookmark_border
വെട്ടം: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെ​െൻറ് കോളജിലെ വിദ്യാഭ്യാസ പ്രദർശനമായ 'ശാസ്ത്രയാൻ 2018'ന് തുടക്കമായി. കേരളത്തിലെ കോളജുകളുടെയും യൂനിവേഴ്സിറ്റികളുടെയും അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായി കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ ഏജൻസിയായ 'റൂസ'യുമായി സഹകരിച്ച് കേരളസർക്കാർ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ശാസ്ത്രയാൻ -2018. വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നീസ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. മണി അധ്യക്ഷത വഹിച്ചു. കോളജി​െൻറ സ്ഥാപക കമ്മറ്റിയംഗങ്ങളായ എൻ. മുഹമ്മദ് മാസ്റ്റർ, അമ്പാട്ട് സൈതലവി, കെ.പി. ഉസ്മാൻ കുട്ടി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സ്ഥാപക കമ്മിറ്റി അംഗങ്ങളായ കുറ്റിയിൽ കുമാരൻ, കളരിക്കൽ സെയ്തു മുഹമ്മദ്, ബാപ്പു ഹാജി, ഹമീദ് ഹാജി, പട്ടത്ത് ഹസ്സനാരു കുട്ടി എന്നിവർക്ക് വേണ്ടി കുടുംബാംഗങ്ങൾ ഉപഹാരമേറ്റു വാങ്ങി. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര-മാപ്പിളപ്പാട്ട് രചയിതാവ് കെ.പി. കുട്ടിയുടെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം പ്രകാശനം ചെയ്തു. ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി അപഗ്രഥിക്കുന്ന 'ഇസ്ലാമിക വിജ്ഞാന കോശം' ജമാഅത്തെ ഇസ്ലാമി ഹിന്ദ് പറവണ്ണ ഏരിയ കോളജിന് സമർപ്പിച്ചു. കോളജ് സെമിനാർ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ 'റുസ' ടി.എസ്.ജി. മെംബർ വി.കെ. മുരളീധരൻ, ടി.എം.ജി. കോളജ് പ്രിൻസിപ്പൽമാരായ കെ. വീരാവുണ്ണി, വി.പി. ബാബു, കോളജ് അലുമ്നി പ്രസിഡൻറ് മെഹർഷ കളരിക്കൽ, കോളജ് സൂപ്രണ്ട് അജിത് ടി.എം, പി.ടി.എ. വൈസ് പ്രസിഡൻറ് അബ്ദുൽ നാസർ, വെട്ടം ഗ്രാമപഞ്ചായത്ത് വികസന കമ്മിറ്റി ചെയർ പേഴ്സൻ ജസീന കളരിക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ റംല വല്ലഞ്ചേരി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോഒാഡിനേറ്റർ എം. ഷിഖി സ്വാഗതവും മലയാള വിഭാഗം മേധാവി എൻ.പി. വിജയകുമാർ നന്ദിയും പറഞ്ഞു. കോളജിലെ വിവിധ വകുപ്പുകൾ, ക്ലബുകൾ, അനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്റ്റാളുകളിലായി ശാസ്ത്ര-സാഹിത്യ പ്രദർശനങ്ങൾ, ഫോട്ടോ പ്രദർശനങ്ങൾ, ഡോക്യുമ​െൻററി പ്രദർശനം, സയൻസ് ഡോക്യുമ​െൻററി ഫിലിം ഷോ, കരിയർയാൻ തുടങ്ങി നിരവധി പ്രദർശനങ്ങൾ നടന്നു. കളരിപ്പയറ്റ്, കലാമേള, ഫുട്ബാൾ പ്രദർശന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, വാനനിരീക്ഷണ ക്യാമ്പ് തുടങ്ങിയ പരിപാടികളെല്ലാം സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സജീവപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രദർശനം ശനിയാഴ്ച വൈകുന്നേരം സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story