Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.എം.സി ബില്ലിനെതിരെ...

എൻ.എം.സി ബില്ലിനെതിരെ സൈക്കിൾ റാലിയുമായി ഡോക്ടർമാർ

text_fields
bookmark_border
തിരൂർ: ഐ.എം.എയുടെ നേതൃത്വത്തിൽ മാർച്ച് 12ന് രാജ്യത്തെ നാല് കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട് 25ന് ഡൽഹിയിൽ സമാപിക്കുന്ന സൈക്കിൾ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച തിരൂരിൽ സൈക്കിൾ റാലി നടത്തുമെന്ന് യൂനിറ്റ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര പരിഗണനയിലുള്ള എൻ.എം.സി ബില്ലി​െൻറ ദോഷഫലങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സൈക്കിൾ റാലി. രാവിലെ ഏഴിന് താഴെപ്പാലം സ്റ്റേഡിയം പരിസരത്ത് നിന്ന് പുറപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി അമ്പലക്കുളങ്ങര ജങ്ഷനിലെ ഐ.എം.എ ഹൗസിൽ സമാപിക്കും. തിരൂർ നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഫ്ലാഗ് ഓഫ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് ആശ വാര്യർ, ഡോ. കെ. മുഹമ്മദ് അൻവർ, ഡോ. മുഹമ്മദ് നവാസ്, ഡോ. എം.സി. ഹൈദരലി എന്നിവർ പങ്കെടുത്തു. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ തിരൂർ: ജെ.സി.ഐ തിരൂർ ചാപ്റ്ററി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച പാൻബസാർ അക്ഷര കോളജ് ഹയർ സെക്കൻഡറി ബ്ലോക്കിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ പ്രമേഹ പരിശോധന, മരുന്ന് എന്നിവയും ലഭിക്കും. ഫോൺ: 8113006006, 8891136006. വാർത്തസമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഗഫൂർ, തസ്നി ഖമറുദ്ദീൻ, പി. സാജിദ്, ആഷിഷ് മാന്തൊടി എന്നിവർ പങ്കെടുത്തു. ഐ.ജി.സി.എസ്.ഇ പരീക്ഷയിൽ വിജയം തിരൂർ: ഐ.ജി.സി.എസ്.ഇ അന്താരാഷ്ട്ര സെക്കൻഡറി പൊതുപരീക്ഷയിൽ തിരൂർ എം.ഇ.എസ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഷമീന ഷാഫി, മെഹാജബിൻ എന്നിവർ സൂപ്പർ അച്ചീവർ സ്ഥാനവും ഇസ്മായിൽ ഫഹീം, ഹിബ ഫൈസൽ, എൻ. ഹനീന, നയീം നാസർ എന്നിവർ അച്ചീവേഴ്സ് പദവിയും നേടിയതായും സ്കൂൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story