Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയലിലേക്ക് വെള്ളം കയറി ...

വയലിലേക്ക് വെള്ളം കയറി കൃഷി നശിച്ചു

text_fields
bookmark_border
തൃപ്രങ്ങോട്: ചെകുത്താൻകുണ്ട് കനാൽ തുറന്നതിനെതുടർന്ന് വയലിലേക്ക് വെള്ളം കയറി നെൽകൃഷി നശിച്ചതായി പരാതി. തൃപ്രങ്ങോട് ചെറിയ പറപ്പൂർ മൂച്ചിക്കൽ റോഡിലെ പുത്തനിയിൽ രമണിയുടെ അഞ്ച് ഏക്കർ വയലിലെ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിനശിച്ചത്. കഴിഞ്ഞ ആഴ്ചയാണ് നെല്ല് കൊയ്തത്. തുടർന്ന് നെല്ലും 8000 കെട്ട് വൈക്കോലും വയലിൽതന്നെ വെക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്ത് പച്ചക്കറി കൃഷി നടത്തുന്നതിനായി ചിലർ കനാലിലെ വെള്ളം തുറന്നത്. ഇതോടെ വെള്ളം സമീപത്തെ വയലിലേക്ക് പരക്കുകയായിരുന്നു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി രമണി പറഞ്ഞു. പഞ്ചായത്ത്, റവന്യൂ, കൃഷിഭവൻ അധികൃതർക്ക് പരാതി നൽകി. ദേശവരവുകളുടെ പൊലിമയിൽ മങ്കുഴിക്കാവ് താലപ്പൊലിയുത്സവം തിരുനാവായ: തിരുത്തി മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുത്സവം ദേശവരവുകളുടെ പൊലിമയിൽ അത്യാകർഷകമായി. വൈവിധ്യമാർന്ന നാടൻ കലാപ്രകടനങ്ങളും വാദ്യമേളങ്ങളും വരവുകൾക്ക് മിഴിവേകി. തിടമ്പ് എഴുന്നള്ളിപ്പ്, കളംപാട്ട്, ദീപാരാധന, അപ്പുക്കുട്ടൻ മാരാർ സംഘത്തി​െൻറ തായമ്പക, ചവിട്ടുകളി എന്നിവയും ഉണ്ടായി. പ്രസാദ ഊട്ടിലും നിരവധി പേർ പങ്കെടുത്തു. തന്ത്രി കൽപ്പുഴ മനക്കൽ ശങ്കരൻ നമ്പൂതിരി, മേൽശാന്തി അരീക്കര കുട്ടൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് കാർമികത്വം വഹിച്ചു. തിരുനാവായ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തിരുനാവായ: പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു. ഇതിനായി 13ന് വൈരങ്കോട് എ.എം.യു.പി സ്കൂളിലും 14ന് പട്ടർനടക്കാവ് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും 15ന് തിരുനാവായ എ.എം.എൽ.പി സ്കൂളിലും 16ന് കാരത്തൂർ വി.പി.എൽ.പി സ്കൂളിലും സൗകര്യം ഒരുക്കുന്നുണ്ട്. ഉപഭോക്താക്കൾ കഴിഞ്ഞവർഷം പുതുക്കിയ കാർഡും റേഷൻകാർഡും 30 രൂപയുമായെത്തണം കഴിഞ്ഞവർഷം പുതുക്കാത്തവർ ഇതേ രേഖകൾ സഹിതം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story