Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ഞിപ്പുര^മൂടാൽ...

കഞ്ഞിപ്പുര^മൂടാൽ ബൈപാസ് ഒരു വർഷത്തിനകം പൂർത്തിയാക്കും ^മന്ത്രി ജലീൽ

text_fields
bookmark_border
കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ഒരു വർഷത്തിനകം പൂർത്തിയാക്കും -മന്ത്രി ജലീൽ വളാഞ്ചേരി: വട്ടപ്പാറയിലെ ദുരന്തങ്ങൾക്ക് അറുതി വരുത്താനുതകുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. വട്ടപ്പാറ ആക്ഷൻ കൗൺസിൽ കൺവീനറും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. സക്കറിയ മന്ത്രി ജലീലുമായും ധനമന്ത്രി ഡോ. തോമസ് ഐസക്കുമായും സംസാരിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുവാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പി​െൻറ ഭരണാനുമതി ലഭിച്ചാൽ ഒരാഴ്ചക്കകംതന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വട്ടപ്പാറയിൽ സംഭവിക്കുന്ന അപകടങ്ങൾ ഇല്ലാതാക്കുന്നതിന് കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാഥാർഥ്യമാക്കി വലിയ ചരക്കുവാഹനങ്ങൾ അത് വഴിതിരിച്ചുവിടുകയെന്നതാണ് ദുരിത നിവാരണത്തിനുള്ള പോംവഴി. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് രണ്ട് പ്രവൃത്തി ഉദ്ഘാടനങ്ങൾ നടന്നെങ്കിലും സ്ഥലമേറ്റെടുപ്പിന് ആവശ്യമായ പണംപോലും അനുവദിക്കാൻ കഴിയാതെ പോയത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. മുൻ സർക്കാർ പത്തുകോടിയും ഇപ്പോഴത്തെ സർക്കാർ പത്തുകോടിയും സ്ഥല ഉടമകൾക്ക് നൽകാൻ അനുവദിച്ചിരുന്നു. ബൈപാസിന് ആശ്യമായ സ്ഥലമെടുപ്പിന് 42 കോടിയും റോഡ് നിർമാണത്തിന് 19 കോടിയും ഉൾപ്പെടെ 61 കോടി രൂപ അനുവദിക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story