Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകല്‍പകഞ്ചേരി കൊലപാതകം: ...

കല്‍പകഞ്ചേരി കൊലപാതകം: പ്രതിയെ പിടികൂടിയത്​ മണിക്കൂറുകള്‍ക്കകം

text_fields
bookmark_border
കല്‍പകഞ്ചേരി: നാടിനെ നടുക്കിയ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് അഭിമാനമായി. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പൊന്മുണ്ടം ബൈപാസിന് സമീപം ഓട്ടോ ഡ്രൈവര്‍ താണിക്കപറമ്പില്‍ രവിയെ കുത്തിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 11.30ഓടെ മരിച്ചു. സംഭവസ്ഥലത്തുനിന്ന് ബൈക്ക് കടന്നുപോകുന്നത് കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നേരം പുലരുന്നതിന് മുമ്പ് പ്രതി ഏഴൂര്‍ പി.സി. പടി മാമ്പറ്റ രാജേഷിനെ കല്‍പകഞ്ചേരി എസ്.ഐ മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച് കോടതിയില്‍ ഹാജരാക്കും. ഇതിനിടെ രവിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ സ്ത്രീക്ക് പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് രവിയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച രാത്രി കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story