Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻസ്​പെക്ടർ...

ഇൻസ്​പെക്ടർ എസ്​.എച്ച്.ഒ സ്​റ്റേഷനുകൾക്ക് കൂടുതൽ മാർഗനിർദേശങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ചുമതലയേറ്റ 203 പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയ ഇൻസ്പെക്ടർ -സ്റ്റേഷൻ ഹൗസ് ഒാഫീസർ (എസ്.എച്ച്.ഒ) സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി കൂടുതൽ നിർദേശങ്ങൾ നൽകി. അവരവർക്ക് ചുമതല കിട്ടിയിട്ടുള്ള സ്റ്റേഷനുകളുടെ പൂർണ ഉത്തരവാദിത്തം ഇവരെ ഏൽപിച്ചു. ഇത്തരം എല്ലാ സ്റ്റേഷനുകളിലും ക്രമസമാധാന പാലനത്തി​െൻറയും കുറ്റാന്വേഷണത്തി​െൻറയും ചുമതലക്കാരായി രണ്ട് സബ് ഇൻസ്പെക്ടർമാർ ഉണ്ടായിരിക്കും. ഓരോ സ്റ്റേഷ​െൻറയും സാഹചര്യത്തിനനുസരിച്ച് കുറ്റാന്വേഷണവിഭാഗത്തിന് വേണ്ട അംഗസംഖ്യ ജില്ല പൊലീസ് മേധാവി വിഭജിച്ചുനൽകണം. സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി നോട്ട്ബുക്ക് എഴുതുക, പരാതികളിൽ തീർപ്പ് കൽപിക്കുക, പാസ്പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ട് തയാറാക്കി അയക്കുക, ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സമൻസി​െൻറയും വാറണ്ടി​െൻറയും അടക്കം ചുമതലകൾ അതാത് സ്റ്റേഷനുകളിലെ ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്പെക്ടർമാരാണ് നിർവഹിക്കേണ്ടത്. ഗൗരവസ്വഭാവമുള്ള പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ പരിഗണനക്കും ഉത്തരവിലേക്കുമായി കൈമാറ്റംചെയ്യും. കേസ് രജിസ്റ്റർ ചെയ്യുന്നപക്ഷം അന്വേഷണത്തിന് ൈക്രം സബ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തും. കേസ് അന്വേഷണങ്ങളുടെ ആകെ മേൽനോട്ടം സ്റ്റേഷൻ ഹൗസ് ഓഫിസർമാർ നിർവഹിക്കും. മുമ്പുണ്ടായിരുന്ന സർക്കിൾ ഓഫിസുകൾ പൊലീസ് സ്റ്റേഷൻ നിലനിൽക്കുന്ന കോമ്പൗണ്ടിൽ തന്നെയാണെങ്കിൽ പ്രസ്തുത ഓഫിസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ഓഫിസായി ഉപയോഗിക്കും. സ്റ്റേഷൻ കോമ്പൗണ്ടിൽനിന്ന് പുറത്താണ് സർക്കിൾ ഓഫിസുകളെങ്കിൽ ആ സ്ഥലസൗകര്യത്തെ പൊലീസുദ്യോഗസ്ഥരുടെ വിശ്രമമുറിയായോ കേസ് എഴുതാനിരിക്കുന്നവരുടെ മുറിയായോ ഉപയോഗിക്കാം. പഴയ സർക്കിൾ ഓഫിസുകളിൽ ജോലിചെയ്തിരുന്ന സർക്കിളിലെ മറ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് തിരിച്ചക്കും. ഈ നിർദേശങ്ങൾ നടപ്പാക്കുന്നതി​െൻറ മേൽനോട്ടചുമതല ജില്ല പൊലീസ് മേധാവികൾക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story