Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാമക്കയം തടയണ:...

ചാമക്കയം തടയണ: ഭീതിയൊഴിയാതെ ജനം

text_fields
bookmark_border
ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതി​െൻറ ഭാഗമായി ഇത് തുറന്നുവിടുമെന്നാണ് പ്രചാരണം മലപ്പുറം: നഗരസഭയിലെയും കോഡൂർ ഗ്രാമപഞ്ചായത്തിലെയും ആയിരങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കടലുണ്ടിപ്പുഴയിലെ പാണക്കാട് ചാമക്കയം തടയണ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതി​െൻറ ഭാഗമായി തുറന്നുവിടുമെന്ന പ്രചാരണങ്ങളെത്തുടർന്ന് ആശങ്കയൊഴിയാതെ ജനം. വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ജില്ല കലക്ടറെ കണ്ട് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. സമര പരിപാടികളും അരങ്ങേറുന്നുണ്ട്. എന്നാൽ, തടയണ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഗെയിൽ അധികൃതർ സമീപിച്ചിട്ടില്ലെന്നാണ് കലക്ടറുടെ വിശദീകരണം. പൈപ്പിടുന്ന സ്ഥലത്തെ വെള്ളം നീക്കം ചെയ്യാൻ തടയണ തുറന്നുവിട്ടാൽ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇങ്ങനെയൊരു തീരുമാനമില്ലെന്ന് തങ്ങളുമായി ബന്ധപ്പെടുന്നവരെ ഗെയിൽ അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണക്കുറിപ്പൊന്നും നൽകാത്തതിനാൽ ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടില്ല. പ്രക്ഷോഭങ്ങളെ അവഗണിച്ച് ജനവാസ മേഖലയിലൂടെ ബലമായി പൈപ്പ് ലൈൻ കൊണ്ടുപോവുന്ന അനുഭവങ്ങൾ കൂടി മുൻനിർത്തിയാണിത്. തടയണ പൊളിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് നഗരസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാമക്കയം തടയണ കാരണമാണ് കടലുണ്ടിപ്പുഴയിൽ പാണക്കാട് മേഖലയിൽ വെള്ളം നിലനിൽക്കുന്നത്. ഇത് ഒഴുക്കിക്കളഞ്ഞാൽ മലപ്പുറം വാട്ടർ അതോറിറ്റി ജലവിതരണം, കരീപറമ്പ് കുടിവെള്ള പദ്ധതി, വലിയങ്ങാടി പദ്ധതി തുടങ്ങിയവയെ ബാധിക്കും. ചാമക്കയം, പാണക്കാട്, മൂലപ്പറമ്പ്, പട്ടർകടവ്, എൻ.കെ പടി, മങ്ങാട്ടുപുലം, ഹാജിയാർപള്ളി, കോൽമണ്ണ, കിയാൽപ്പടി, കോട്ടപ്പടി, മൈലപ്പുറം, കോലാർ, മീമ്പോട്, വടക്കേമണ്ണ, കണ്ണത്ത്പാറ, ചെമ്മങ്കടവ് പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമവും ഉണ്ടാകും. mpmrs1 കടലുണ്ടിപ്പുഴയിലെ പാണക്കാട് ചാമക്കയം തടയണ
Show Full Article
TAGS:LOCAL NEWS 
Next Story