Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊഴിലാളി പ്രകടനവും...

തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും

text_fields
bookmark_border
തിരൂരങ്ങാടി: കേന്ദ്രസർക്കാറി​െൻറ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 15ന് ചെമ്മാട്ട് നടത്താൻ സംയുക്ത ട്രേഡ് യൂനിയൻ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എച്ച്.എം.എസ് നേതാവ് കൃഷ്ണൻകോട്ടുമല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ജി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സി. ഇബ്രാഹിം കുട്ടി, സി.പി. നൗഫൽ, വാസുകാരയിൽ, എൻ.വി. മോഹൻദാസ്, യു. അഹമ്മദ് കോയ, പട്ടാളത്തിൽ ഹംസ, ത്വയ്യിബ് അമ്പാടി, അശ്റഫ് തച്ചറപടിക്കൽ എന്നിവർ സംസാരിച്ചു. വാസുകാരയിൽ ചെയർമാനായും സി.പി. നൗഫൽ കൺവീനറായും സംഘാടക സമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story