Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്കിങ്​ മേഖലയിലെ​...

ബാങ്കിങ്​ മേഖലയിലെ​ യൂനിയനുകൾ 21ന്​ ധർണ നടത്തും

text_fields
bookmark_border
ഹൈദരാബാദ്: യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസി​െൻറ (യു.എഫ്.ബി.യു) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 21ന് ഡൽഹി ജന്തർമന്തറിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് വാർത്തകൾ പുറത്തുവന്നശേഷം പൊതുമേഖല ബാങ്കുകൾക്കും ജീവനക്കാർക്കുമെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നതായി ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാന യൂനിറ്റ് കൺവീനർ വി.വി.എസ്.ആർ. ശർമ ആരോപിച്ചു. പൊതുമേഖല ബാങ്കുകൾ രാജ്യത്തി​െൻറ വികസനത്തിനു നൽകിയ സംഭാവനകൾ മുഖവിലക്കെടുക്കാതെയാണ് ചിലർ സ്വകാര്യവത്കരണ ആവശ്യം ഉന്നയിക്കുന്നത്. ബാങ്കുകളെ കടക്കെണിയിലാക്കിയ കോർപറേറ്റുകളും വൻ വ്യവസായികളുമാണ് ഇൗ ആവശ്യവുമായി രംഗത്തുള്ളത്. തട്ടിപ്പ് കേസിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. എന്നാൽ, താഴേക്കിടയിലുള്ള ജീവനക്കാരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കരുത്. സമരത്തി​െൻറ ഭാഗമായി ജനകീയ ഒപ്പുശേഖരണം നടത്തി ഏപ്രിലിൽ ലോക്സഭാ സ്പീക്കർക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story