Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ദിനാചരണം

വനിത ദിനാചരണം

text_fields
bookmark_border
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ വനിത ദിനാചരണത്തി​െൻറ ഭാഗമായി കൂറ്റനാട് സ​െൻററില്‍ വിളംബര ജാഥ നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമ്മേളനം പ്രസിഡൻറ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം എ.ഒ. കോമളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ്, അംഗങ്ങളായ കെ. ജനാര്‍ദനന്‍, കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.പി. ഒ നിര്‍മല സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു. പ്രശസ്ത നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിച്ചു. ഖുത്വുബിയ്യത്ത് മജ്‌ലിസ് ആനക്കര: കാള്ളനൂര്‍ സുന്നി സ​െൻററില്‍ ഖുത്വുബിയ്യത്ത് മജ്‌ലിസ് സംഘടിപ്പിച്ചു. സയ്യിദ് അലി അബ്ബാസ് തങ്ങള്‍ ജിഫ്രി, സ്വാബിര്‍ സഖാഫി ആനക്കര, വി.കെ. അബ്ദുല്ല മുസ്ലിയാര്‍, സെയ്തലവി മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാര്‍, മുടിക്കോട്, മുഹമ്മദ്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയം: ഖുർആൻ സമ്മേളനവും ഖുർആൻ സ്റ്റഡി സ​െൻറർ ഉദ്ഘാടനവും -7.00
Show Full Article
TAGS:LOCAL NEWS 
Next Story