Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള വിതരണത്തിൽ...

കുടിവെള്ള വിതരണത്തിൽ അപാകത: മുസ്​ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: മുനിസിപ്പാലിറ്റിയിലെ കചേരിക്കുന്ന്‌, മാണ്ടാക്കരി, കുന്നുംപുറം, ലക്ഷംവീട്, പന്നിയംകുർശി, 26 മൈൽ എന്നീ പ്രദേശങ്ങളിൽ ആഴ്ചകളോളമായി വെള്ളം പമ്പ് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാരെ ഉപരോധിച്ചു. അഞ്ചുദിവസം മുതൽ 22 ദിവസം വരെ വെള്ളമെത്താത്ത പ്രദേശങ്ങളുണ്ട്. പൈപ് പൊട്ടി വെള്ളം ഒഴുകുന്നത് നിത്യസംഭവമാണ്. അറ്റകുറ്റപണി ചെയ്യുന്നതിൽ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ രണ്ടുദിവത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. കെ.പി.ഐ.പിയിൽ കുഴിച്ച കുഴൽ കിണർ പമ്പിങ് രണ്ടു ദിവസത്തിനകം ആരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സമരത്തിന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഹക്കീം ചെർപ്പുളശ്ശേരി, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഇഖ്ബാൽ ദുറാനി, ഭാരവാഹികളായ എൻ.സി. ഉമ്മർ, നസീമുദ്ദീൻ, ഹുസൈൻ കരിക്കറ, വാർഡ് കൗൺസിലർമാരായ വി.പി. സുഹറാബി, ഷീബ കക്കാടിൽ, സുബൈദ പാറയിൽ, എം.എസ്.എഫ് മുനിസിപ്പൽ ഭാരവാഹികളായ മുബഷിർ, ഇഖ്ബാൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story