Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊലപാതകം:...

മധുവി​െൻറ കൊലപാതകം: അന്വേഷണം കൂടുതൽ പേരിലേക്ക്

text_fields
bookmark_border
അഗളി: ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 60 പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊല്ലപ്പെടുന്നതി​െൻറ തലേന്ന് മധുവിനെ മർദിച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മധു മർദനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്തേക്കും. അറസ്റ്റിലായവരുടെ ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയായി. പ്രതികളിൽ 11 പേരെ കഴിഞ്ഞ ശനിയാഴ്ച അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാക്കിയുള്ള അഞ്ച് പ്രതികളെ ബുധനാഴ്ച പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിരുന്നു. ഇവരെ മുക്കാലിയിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് വീണ്ടും കോടതിയെ സമീപിച്ചേക്കും.
Show Full Article
TAGS:LOCAL NEWS 
Next Story