Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊർണൂർ വൈദ്യുതി ഭവനം...

ഷൊർണൂർ വൈദ്യുതി ഭവനം ഉദ്ഘാടനം 10ന്

text_fields
bookmark_border
ഷൊർണൂർ: വൈദ്യുതി ഭവനം മാർച്ച് 10 രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി 4.25 കോടി ചെലവിട്ടാണ് വൈദ്യുതി ഭവനത്തി‍​െൻറ നിർമാണം പൂർത്തിയാക്കിയത്. വൈദ്യുതി ഭവനം യാഥാർഥ്യമായതോടെ ഷൊർണൂരിൽ പ്രവർത്തിക്കുന്ന എല്ലാ വൈദ്യുതി വിതരണ ഓഫിസുകളും ഒരു കെട്ടിടത്തിലാകും. കുളപ്പുള്ളി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പി.കെ. ശശി എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ബി. രാജേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ദേശീയ സരസ് മേള: സംഘാടകസമിതി രൂപവത്കരണം 11ന് പാലക്കാട്: പട്ടാമ്പിയിൽ മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ നടക്കുന്ന 'ദേശീയ സരസ് മേള'യുടെ സംഘാടക സമിതി രൂപവത്കരണ യോഗം മാർച്ച് 11 വൈകീട്ട് മൂന്നിന് പട്ടാമ്പി ഗവ. യു.പി സ്കൂളിൽ ചേരും. കരകൗശലമേഖലക്ക് ശക്തിപകരാൻ ദേശീയ ഗ്രാമ വികസന മന്ത്രാലയത്തി‍​െൻറ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന വിപണന-കലാ-സാംസ്കാരിക മേളയാണ് സരസ്.
Show Full Article
TAGS:LOCAL NEWS 
Next Story