Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ദിനം ആചരിച്ചു

വനിത ദിനം ആചരിച്ചു

text_fields
bookmark_border
പട്ടാമ്പി: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ വനിത ദിനാചരണം എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡൻറ് ജബ്ബാറലി, സെക്രട്ടറി കെ. ഹംസ, ഡോ. കെ.പി. മുഹമ്മദ്‌കുട്ടി, അഡ്മിനിസ്ട്രേറ്റർ എസ്.എ. തങ്ങൾ, കോളജ് പ്രിൻസിപ്പൽ ഗീത അച്യുതൻ, മറ്റ് മാനേജ്മ​െൻറ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വനിത ദിനത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥിനികളെ പ്രതിനിധീകരിച്ച് ഒന്നാം വർഷ ഫങ്ഷണൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി ഫാത്തിമ ജെബിൻ സംസാരിച്ചു. സലഫിയ്യ ട്രെയിനിങ് കോളജ് കരിങ്ങനാട്‌: സലഫിയ്യ ട്രെയിനിങ് കോളജിൽ വനിത ദിനത്തിൽ പ്രഗത്ഭരായ പത്ത്‌ വനിതകളെ പരിചയപ്പെടുത്തി. അരുൺ പ്രഭു സംവിധാനം ചെയ്ത അരുവി എന്ന സിനിമയുടെ പ്രദർശനവും നടന്നു. ഇന്ത്യയുടെ യശസ്സ്‌ ഉയർത്തിയ വനിതകൾ കമല സുരയ്യ, മേധപട്കർ, സരോജിനി നായിഡു, ഝാൻസി റാണി, ഇന്ദിരഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ടെസി തോമസ്‌, ബിക്കാജി കാമ, കൽപന ചൗള, മദർ തെരേസ എന്നിവരുടെ ചരിത്രവും ജീവിതവും സൽവ, ബുഷ്‌റ, സൗദ, സ്നേഹ, മനീഷ, രാധിക, മഞ്ചു, അമൃത, ലിഥിന, അഞ്ജലി, ഷൈമ എന്നിവർ വിദ്യാർഥികൾക്ക്‌ പരിചയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story