Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരി​ലെ വലിയ...

കരിപ്പൂരി​ലെ വലിയ വിമാനങ്ങൾ: വിശദീകരണത്തിൽ മറുപടി വൈകും

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ട വിശദീകരണത്തിൽ മറുപടി വൈകും. സർവിസ് പുനരാരംഭിക്കാൻ കരിപ്പൂരിൽ നിന്ന് സമർപ്പിച്ച വിശദ റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിശദീകരണം തേടിയിരുന്നു. സർവിസ് നടത്താനാഗ്രഹിക്കുന്ന വിമാനക്കമ്പനികളുടെ സുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ടാണ് ഡി.ജി.സി.എ ഒാപ്പറേഷൻസ് ഡയറക്ടർ ഡി.സി. ശർമ അതോറിറ്റിക്ക് കത്ത് നൽകിയത്. സൗദി എയർലൈൻസ്, എമിറേറ്റ്സ് കമ്പനികളാണ് സർവിസിന് തയാറായി രംഗത്തെത്തിയത്. ഇരുകമ്പനികളും വീണ്ടും റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കാലതാമസമെടുക്കും. ഒരു മാസത്തിനകം നൽകാൻ ശ്രമിക്കുമെന്നാണ് അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാൽ, റിപ്പോർട്ട് തയാറാക്കാൻ ഇതിലും സമയമെടുക്കും. റിപ്പോർട്ട് ഡി.ജി.സി.എക്ക് തിരികെ സമർപ്പിക്കുന്നത് വൈകുന്നത് വലിയ വിമാനങ്ങൾക്ക് സർവിസ് പുനരാരംഭിക്കാനുളള അനുമതി നീളാനും ഇടയാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story