Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്രോഹനടപടി...

ദ്രോഹനടപടി അവസാനിപ്പിക്കണം ^ബിൽഡിങ്​ ഒാണേഴ്​സ്​ അസോ.

text_fields
bookmark_border
ദ്രോഹനടപടി അവസാനിപ്പിക്കണം -ബിൽഡിങ് ഒാണേഴ്സ് അസോ. മലപ്പുറം: ലേബർ സെസി​െൻറ പേരിൽ അന്യായനികുതി ചുമത്തി ഭീമമായ തുക ഇൗടാക്കുന്നത് അവസാനിപ്പിക്കണമെന്നും കെട്ടിടങ്ങൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വാടക വർധന എന്ന ധനകാര്യ കമീഷൻ ശിപാർശ അംഗീകരിക്കരുതെന്നും കേരള ബിൽഡിങ് ഒാണേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇല്യാസ് വടക്കൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പഴേരി ശരീഫ് ഹാജി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറായി കെ. സലാഹുദ്ദീൻ കണ്ണൂരിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ജി. നടരാജൻ പാലക്കാട്, സെക്രട്ടറി പി.പി. അലവിക്കുട്ടി മാസ്റ്റർ, ട്രഷറർ തയ്യിൽ ഹംസ, കൊളക്കാടൻ അസീസ്, കെ.പി. ഫൈസൽ, ഫക്രുദ്ദീൻ തങ്ങൾ, എം. ഹസൻ മാസ്റ്റർ, കെ. അലിക്കുഞ്ഞി, പി. യൂനസ്, മൊയ്തുണ്ണി ചങ്ങരംകുളം, കെ. മമ്മിക്കുട്ടി മാസ്റ്റർ, സബാഹ് വേങ്ങര, പ്രസന്നൻ തൃശൂർ, ഇബ്രാഹിം ഹാജി, പി.എം. ഫാറൂഖ്, പി. ചന്ദ്രൻ, അബൂബക്കർ ബാവിക്കര, സലാഹുദ്ദീൻ കണ്ണൂർ, അഡ്വ. ജനിൽ ജോൺ, പുത്തൂർമഠം മുഹമ്മദ്, സി.ടി. കുഞ്ഞാപ്പ, ഉമർ സബീന, റീഗൽ മുസ്തഫ, എ.വി. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story