Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രി നിയമസഭയെ...

മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു ^വഴിയോര കച്ചവട ക്ഷേമസമിതി

text_fields
bookmark_border
മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു -വഴിയോര കച്ചവട ക്ഷേമസമിതി പെരിന്തൽമണ്ണ: സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം പേർ വഴിയോര കച്ചവടമേഖലയിൽ ജോലി ചെയ്യവെ, മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വഴിയോരക്കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 21,141 പേരാണ് വഴിയോര കച്ചവടക്കാരായിട്ടുള്ളത് എന്ന മന്ത്രിയുടെ വിശദീകരണം ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടികൾക്ക് ആക്കം കൂട്ടാനേ ഉപകരിക്കൂ. സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ജോൺ, ട്രഷറർ ടി.എം. കുഞ്ഞിപ്പ. വൈസ് പ്രസിഡൻറ് ഇബ്രാഹീം കുട്ടി മംഗലം, സെക്രട്ടറി അഹ്മദ് അനീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story