Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതുനഗരത്ത് വൻ...

പുതുനഗരത്ത് വൻ അഗ്​നിബാധ; 20 ലക്ഷത്തി​െൻറ നഷ്​ടം

text_fields
bookmark_border
പുതുനഗരം: പുതുനഗരം-കൊടുവായൂർ റോഡിൽ റെയിൽവേ മേൽപാലത്തിന് സമീപത്തെ പാലം ബസാറിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ച് വൻ നാശനഷ്ടം. റേഷൻ കടയുൾപ്പെടെ ആറ് സ്ഥാപനങ്ങളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. എം. അബ്ദുൽ ബഷീർ ലൈസൻസിയായ 74ാം നമ്പർ റേഷൻ കടയിൽ ഒരു ലക്ഷത്തി​െൻറ നഷ്ടമുണ്ടായി. ഇലക്ട്രോണിക് ത്രാസ്, ഏഴ് ചാക്ക് അരി, 200 ലിറ്റർ മണ്ണെണ്ണ, ഗോതമ്പ്, ഫർണിച്ചർ എന്നിവ പൂർണമായും അഗ്്നിക്കിരയായി. ബഷീറി​െൻറ തന്നെ ഉടമസ്ഥതയിലുള്ള പഞ്ഞി സംഭരണകേന്ദ്രത്തിലും വിൽപനഷോപ്പിലുമായി സൂക്ഷിച്ച ഏഴ് ടണ്ണിലധികം പഞ്ഞിയും മറ്റ് ഉൽപന്നങ്ങളും കത്തിനശിച്ചു. ഇവിടെ 13 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ തുണികൾ, വാഹന രേഖകൾ, ഫർണിച്ചർ എന്നിവയും നശിച്ചു. തൊട്ടടുത്ത ആരിഫ, ആസിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള അനാമത്ത് അച്ചാർ സംഭരണ കേന്ദ്രത്തിലും തീപിടിത്തമുണ്ടായി. ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അബ്ദുറഹ്മാ​െൻറ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷോപ്പിൽ മൂന്ന് ലക്ഷം രൂപയുടെയും ഷാജി എന്നയാളുടെ പ്രവാസി സർവിസ് സ്റ്റേഷനിൽ 20,000 രൂപയുടെയും നഷ്ടമുണ്ടായി. ചിറ്റൂരിൽനിന്ന് ലീഡിങ് ഫയർമാൻ ആർ. രമേശി​െൻറ നേതൃത്വത്തിൽ നാല് യൂനിറ്റ് അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹകരണത്താൽ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതാണ് വൻദുരന്തമൊഴിവാക്കിയത്. എസ്. സബീർ, ഇ.എൻ. അൻവർ, പഞ്ചായത്ത് അംഗം എം.കെ. ഇബ്രാംഷ, ഇ.എ. െസയ്ദ് അബു, െസയ്ദ് ഇബ്രാഹീം, അബ്ദുല്ല, നിസാർ, എസ്. സക്കീർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നിരവധി രേഖകളും ഫർണിച്ചറും ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പഞ്ഞി സംഭരണകേന്ദ്രത്തിന് സമീപത്തെ ഫർണിച്ചർ ഷോപ്പിലെ പകുതിയിലധികം ഉരുപ്പടികളും റോഡിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story