Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടപ്പാറ: ചെഗുവേര...

വട്ടപ്പാറ: ചെഗുവേര ഫോറം പ്രക്ഷോഭത്തിന്​

text_fields
bookmark_border
വളാഞ്ചേരി: വട്ടപ്പാറയിലെ അപകടപരമ്പരക്ക് ശാശ്വത പരിഹാരമായി വിദഗ്ധ സമിതി സമർപ്പിച്ച പ്രോജക്ട് (വൺവേ ടണൽ റോഡ്) സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചെഗുവേര ഫോറം അടിയന്തര എക്സി. യോഗം ആവശ്യപ്പെട്ടു. ഏകദേശം ആറുകോടി െചലവ് വരുന്ന പദ്ധതി 2012ൽ അധികൃതർക്ക് സമർപ്പിച്ചിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തികരിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ചെഗുവേര ഫോറം തീരുമാനിച്ചു. ഫോറം പ്രസിഡൻറ് വി.പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. വി.പി. അസീസ്, വെസ്റ്റേൺ പ്രഭാകരൻ, എ. മോഹൻകുമാർ, കെ.പി. ഗഫൂർ, സുരേഷ് കുമാർ മലയത്ത്, എം. ശശി, വി.വി. സനൽ മാസ്റ്റർ, സുരേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വനിത-വൃക്കദിനാചരണം വളാഞ്ചേരി: വളാഞ്ചേരി നിസാർ ഹോസ്പിറ്റലിൽ വനിതാദിനത്തോടും വൃക്കദിനത്തോടും അനുബന്ധിച്ച് ഹൃദയ-വൃക്ക സൗജന്യ ക്യാമ്പുകൾ നടന്നു. ശിഹാബ്തങ്ങൾ ഡയാലിസിസ് സ​െൻററും നിസാർ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എം.ഇ.എസ് കോളജ് അസോ. പ്രഫ. ഡോ. ജെഷ മുഹമ്മദാലി ക്ലാസെടുത്തു. സലാം വളാഞ്ചേരി, അഷ്റഫ് അമ്പലത്തിങ്ങൽ, ഡോ. ദീപു ജേക്കബ് എന്നിവർ സംസാരിച്ചു. വളാഞ്ചേരി കുടുംബശ്രീയും നിസാർ ഹോസ്പിറ്റലും സംയുക്തമായി എല്ലാ സ്ത്രീകൾക്കും ഹൃദ്രോഗ വിദഗ്ധൻ ഡോ. സാദത്ത് പരീദി​െൻറ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനയും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story