Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭയരഹിതമായി...

ഭയരഹിതമായി മുന്നോട്ട്​...

text_fields
bookmark_border
മലപ്പുറം: വനിത ദിന ഭാഗമായി ജില്ല പൊലീസ് 'ഭയരഹിതമായി മുന്നോട്ട്' എന്ന പേരിൽ മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചു. കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മലപ്പുറം സി.െഎ പ്രേംജിത്, എസ്.െഎ ബിനു എന്നിവർ സംസാരിച്ചു. ഫിലിപ്പ് മമ്പാട് കുട്ടികളുമായി സംവദിച്ചു. സാമൂഹിക പ്രവർത്തക പി.സി. ഷീജ, സ്ത്രീകൾക്കെതിരായ അധിക്രമങ്ങൾക്കെതിരെ എഴുതുകയും വരക്കുകയും ചെയ്യുന്ന മഹേഷ് എന്നിവരെ ആദരിച്ചു. പൊലീസ് ഒാഫിസ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രതീപ് കവിത ചൊല്ലി. അജിത, ഷബീബ മലപ്പുറം, മഹേഷ് എന്നിവർ ചിത്രം വരച്ചു. മലപ്പുറത്തെയും സമീപങ്ങളിലെയും വിദ്യാർഥിനികൾ പരിപാടിയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story