Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right4,40,799 കുട്ടികൾക്ക്...

4,40,799 കുട്ടികൾക്ക് പോളിയോ മരുന്ന്​ നൽകും

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ 4,40,799 കുട്ടികൾക്ക് ഞായറാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുമണി വരെ പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകും. ഇതിന് ഒരുക്കങ്ങൾ പൂർത്തിയായി. 3735 ബൂത്തുകൾ സജ്ജീകരിക്കും. ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലുള്ള 3121 കുട്ടികൾക്കും നൽകും. ഇതിന് മൊബൈൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം വാക്സിനേഷൻ ബൂത്തുകൾ സജ്ജീകരിക്കും. ഞായറാഴ്ച മരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി നൽകും. ഇതിനായി 4907 പേരെ സജ്ജരാക്കി. വിതരണം ചെയ്യാനുള്ള പ്രതിരോധ മരുന്ന് ജില്ലയിൽ എത്തി. ചൂട് കൂടുതലുള്ള സാഹചര്യത്തിൽ ബൂത്തുകൾക്ക് സമീപംതന്നെ കുറഞ്ഞ താപനിലയിൽ മരുന്ന് സൂക്ഷിക്കാൻ സൗകര്യമൊരുക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡോ. രേണുക എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story