Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൃത്രിമം വരുത്തിയ...

കൃത്രിമം വരുത്തിയ സൈലൻസറുകൾ: കർശന നടപടിക്കൊരുങ്ങി മോ​േട്ടാർ വാഹനവകുപ്പ്​

text_fields
bookmark_border
മലപ്പുറം: ഇരുചക്രവാഹനങ്ങളിൽ കൃത്രിമം വരുത്തിയ സൈലൻസറുകൾ വ്യാപകമായതോടെ കർശന നടപടിക്കൊരുങ്ങി മോേട്ടാർ വാഹന വകുപ്പ്. അപടകരമായ അളവിൽ ശബ്ദ, അന്തരീക്ഷ മലിനീകരണങ്ങൾക്കിടയാക്കുന്ന ഇത്തരം സൈലൻസറുകൾ ഇരുചക്രവാഹനങ്ങളിൽ ഘടിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ സൈലൻസറുകളിൽ കൃത്രിമം വരുത്തിയതടക്കമുള്ള നിയമലംഘനങ്ങളിൽ 30,000 രൂപ പിഴ ഇൗടാക്കി. ഇത്തരത്തിൽ പിടിയിലാകുന്ന ഇരുചക്രവാഹനങ്ങൾക്ക് വലിയ പിഴ ഇൗടാക്കി ആർ.സി ബുക്ക് റദ്ദ് ചെയ്യൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.വി.െഎ അഫ്സൽ അലി അറിയിച്ചു. പുതിയ വാഹനങ്ങളുടെ സൈലൻസറുകളാണ് രൂപമാറ്റം വരുത്തുന്നത്. കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കളാണ് പിടിയിലാകുന്നതിൽ ഏറെയും. വാഹനങ്ങളുടെ ശബ്ദത്തിൽ വ്യത്യാസം വരുത്തുന്നതിനാണ് രൂപമാറ്റം. രൂപമാറ്റം വരുത്തുന്നതിനായി നഗരങ്ങളിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും കൃത്രിമം വരുത്താൻ സഹായിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് പരിശോധന എത്താറില്ല. കാതടപ്പിക്കുന്ന ശബ്ദവും പുകയുമായി കുതിച്ചുപായുന്ന ഇരുചക്രവാഹനങ്ങളെ പറ്റി പരാതി വ്യാപകമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story