Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅലീഗഢ് എജ്യൂസിയർ ^2018 ...

അലീഗഢ് 'എജ്യൂസിയർ ^2018' ദേശീയ വിദ്യാഭ്യാസമേള: ലോഗോ പ്രകാശനം

text_fields
bookmark_border
അലീഗഢ് 'എജ്യൂസിയർ -2018' ദേശീയ വിദ്യാഭ്യാസമേള: ലോഗോ പ്രകാശനം പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിൽ ഏപ്രിൽ രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന ദേശീയ വിദ്യാഭ്യാസമേള 'എജ്യൂസിയർ -2018‍'​െൻറ ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിഭാഗവും ഇറാം ഗ്രൂപ് ഓഫ് എജുക്കേഷൻ ആൻഡ് വെൽഫെയർ ട്രസ്റ്റും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ നിർവഹിച്ചു. കേന്ദ്രം ഡയറക്ടർ പ്രഫ. കെ.എം. അബ്ദുറഷീദ്, ഇറാം എജുക്കേഷൻ അക്കാദമിക് മേധാവി കേണൽ റോക്ക്, എം.കെ. നസീറലി, ഡോ. കെ. മുഹമ്മദ് ബഷീർ, പി.പി. അബ്ദുൽ ബാസിത്ത്, പി.എസ്. സബീന, ഡോ. സയ്യിദ് ഹയാത്ത് ബാഷ, സി. മുഹമ്മദ് ഹാരിസ്, സി.കെ. അബ്ദുസ്സമദ്, മനോഹർ വർഗീസ്, സി. ഉമ്മർ, സി. രാഗേഷ് എന്നിവർ സംബന്ധിച്ചു. മേളയിൽ രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും http://ednonline.info/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8907162762, 9745073615 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story