Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ടി.യു...

കെ.ടി.യു സ്​റ്റാറ്റ്യൂട്ട് നടപ്പാക്കണം ^ഫ്രറ്റേണിറ്റി

text_fields
bookmark_border
മലപ്പുറം: കേരള സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പാക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി, വി.സി എന്നിവരുമായി നടത്തിയ ചർച്ചകളിൽ ആവശ്യമായ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. പ്രവർത്തനമാരംഭിച്ച് നാല് വർഷത്തോളമായിട്ടും സ്റ്റാറ്റ്യൂട്ട് നടപ്പാക്കാനാവശ്യമായ നടപടികൾ ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്. നിയമസഭ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യവുമായി ജില്ലയിലെ എം.എൽ.എമാർക്ക് നിവേദനം നൽകി. ജില്ല ജനറൽ സെക്രട്ടറി ജസീലുറഹ്മാൻ, സെക്രട്ടറി സാബിക് വെട്ടം, അംജദ് സുബ്ഹാൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഷാഫി കൂട്ടിലങ്ങാടി, എ.കെ. അബ്ദുൽ ബാസിത്, അഫ്സൽ ഹുസൈൻ, ഷിബാസ് പുളിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story