Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങിൻ തോട്ടത്തിന്​...

തെങ്ങിൻ തോട്ടത്തിന്​ തീപിടിച്ചു

text_fields
bookmark_border
കൂട്ടിലങ്ങാടി: കുറുവ പഞ്ചായത്തിലെ വറ്റല്ലൂരിൽ നാലേക്കർ തെങ്ങിൻതോട്ടത്തിന് തീപിടിച്ചു. തോട്ടത്തിലെ ഒരാൾ പൊക്കത്തിലുള്ള അടിക്കാട് പൂർണമായി കത്തി. മലപ്പുറത്തുനിന്ന് അഗ്നിശമന സേനയെത്തിയാണ് പറമ്പിനോട് ചേർന്ന അഞ്ചേക്കർ റബർ തോട്ടത്തിലേക്കും വീടുകളിലേക്കും തീ പടരാതെ തടഞ്ഞത്. കാലങ്ങളായി കാടുമൂടിക്കിടക്കുന്ന തെങ്ങിൻതോട്ടമാണ് വ്യാഴാഴ്ച രാവിലെ പത്തോടെ കത്തിയത്. അസി. സ്റ്റേഷൻ ഒാഫിസർ പി. പ്രദീപ്, ലീഡിങ് ഫയർമാന്മാരായ അജിത് കുമാർ, ഷിബിൻ, ജാബിർ, വിപിൻ ഷാജു, റംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. ചൂട് കനത്തതോടെ പകൽ കരിയിലകളും മാലിന്യവും കൂട്ടിയിട്ട് കത്തിക്കുന്നതിന് നിയന്ത്രണം വേണമെന്ന് അഗ്നിശമന സേന അറിയിച്ചു. പെെട്ടന്ന് തീ പടരുന്നതിനാൽ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിൽ ഇവ കത്തിക്കുന്നത് ഒഴിവാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story