Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാജ പരാതികൾ:...

വ്യാജ പരാതികൾ: പട്ടികജാതി വയോധികന് ഭവന ധനസഹായം നഷ്​ടപ്പെട്ടു

text_fields
bookmark_border
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി പെരിന്തൽമണ്ണ: വ്യാജപരാതി നൽകി പട്ടികജാതിക്കാരനായ വയോധികന് അർഹതപ്പെട്ട ഭവന നിർമാണ ധനസഹായം തടഞ്ഞവർക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ വാകശ്ശേരി രാവുണ്ണിക്കാണ് സഹായം നിഷേധിച്ചത്. രാവുണ്ണിയുടെ അപേക്ഷ ഭവന ധനസഹായത്തിന് ശിപാർശ ചെയ്ത് പഞ്ചായത്തധികൃതർ താലൂക്ക് പട്ടികജാതി വികസന ഓഫിസർക്ക് കൈമാറിയിരുന്നു. രാവുണ്ണിക്ക് സ്വന്തമായി വീടുണ്ടെന്ന കത്ത്് അങ്ങാടിപ്പുറം പഞ്ചായത്ത് ലെറ്റർ ഹെഡിൽ സെക്രട്ടറിയുടേതായി പട്ടികജാതി വികസന ഓഫിസർക്ക് പിന്നീട് ലഭിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ധനസഹായം പട്ടികജാതി വികസന ഓഫിസ് നിരസിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലമ്പൂർ വാർഡിൽനിന്ന് സി.പി.എം റിബൽ സ്ഥാനാർഥിയായിരുന്നു രാവുണ്ണി. ഇദ്ദേഹം 140 വോട്ട് പിടിച്ചതിനാൽ ഈ വാർഡിൽ സി.പി.എം പരാജയപ്പെടുകയും യു.ഡി.എഫ് വിജയിക്കുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽനിന്ന് രാഷ്ട്രീയ പകപോക്കലി​െൻറ പേരിലാണ് വ്യാജപരാതി അയച്ചതെന്ന് കാണിച്ച് രാവുണ്ണി പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യെ സമീപിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽനിന്ന് പട്ടികജാതി വികസന ഓഫിസർക്ക് വ്യാജ പരാതിയാണ് നൽകിയതെന്ന് ബോധ്യമായി. ഇത് സംബന്ധിച്ച് െഎ.പി.സി 468, 471, പട്ടിക ജാതി-പട്ടിക വർഗത്തിൽപ്പെട്ടവർക്കുനേരെയുള്ള അതിക്രമങ്ങൾ തടയൽ തുടങ്ങിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ മേൽനോട്ടത്തിലാണ് അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story