Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടി താലൂക്ക്​...

അട്ടപ്പാടി താലൂക്ക്​ രൂപവത്​കരണം: തീരുമാനം അറിയിക്കണമെന്ന്​ സർക്കാറിനോട്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികളുടെ ഉൾപ്പെടെ ക്ഷേമത്തിന് നടപ്പാക്കുന്ന സമഗ്ര പട്ടികവർഗ വികസനപദ്ധതിയുടെ (െഎ.ടി.ഡി.പി) േപ്രാജക്ട് ഒാഫിസറായി െഎ.എ.എസുകാരനെ നിയമിക്കണമെന്നും അട്ടപ്പാടിയെ ട്രൈബൽ താലൂക്കായി പ്രഖ്യാപിക്കണമെന്നുമുള്ള പാലക്കാട് കലക്ടറുെട ശിപാർശയിന്മേലെടുത്ത തീരുമാനം രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് ഹൈകോടതി. അട്ടപ്പാടിയിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. െഎ.ടി.ഡി.പി ഒാഫിസറെ നിയമിക്കാനുള്ള ശിപാർശയും േപ്രാജക്ട് ഒാഫിസറുടെ അധികാരങ്ങൾ സംബന്ധിച്ച വിവരങ്ങളും സർക്കാറിന് കൈമാറിയെന്ന് കാണിച്ച് കലക്ടർ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ട്രൈബൽ താലൂക്കായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് 2011ലും '12ലും കലക്ടർ ലാൻഡ് റവന്യൂ കമീഷണറോട് അഭ്യർഥിച്ചിരുന്നു. 2012ൽ ശിപാർശ ചെയ്ത വിഷയത്തിൽ ഇത്ര കാലമായിട്ടും തീരുമാനം ഉണ്ടാകാത്തതെന്തെന്ന് കോടതി ആരാഞ്ഞു. അട്ടപ്പാടിയിലെ സമൂഹ അടുക്കള പദ്ധതി പണമില്ലാത്തതി​െൻറ പേരിൽ മുടങ്ങിയെന്ന് 2017ലെ കേരള ലീഗൽ സർവിസ് അതോറിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതുസംബന്ധിച്ച് പട്ടികവർഗ ക്ഷേമ ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story