Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്​: വിദൂര...

കാലിക്കറ്റ്​: വിദൂര വിദ്യാഭ്യാസ വിഭാഗത്തി​​െൻറ പ്രോജക്​ടുകൾക്കായി കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ വിദ്യാർഥികളുടെ പ്രോജക്ടുകൾ പരിശോധിക്കാൻ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ നടത്തും. സിൻഡിക്കേറ്റി​െൻറ പരീക്ഷ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞ അധ്യയന വർഷം മുതലാണ് വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് പ്രോജക്ട് വർക്കുകൾ നിർബന്ധമാക്കിയത്. എന്നാൽ, ഇൗ പ്രോജക്ടുകൾ പലതും തട്ടിക്കൂട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു. എല്ലാ ജില്ലകളിലും ക്യാമ്പുകൾ നടത്തി പ്രോജക്ട് വിലയിരുത്തി മാർക്കിടാനാണ് തീരുമാനം. സമർപ്പിക്കേണ്ട തീയതി ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞദിവസം സോഷ്യോളജിക്ക് പകരം ഉപഭാഷ വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്തതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ കൺട്രോളർ വി.വി. േജാർജ് കുട്ടിയാകും അന്വേഷിക്കുക. വൈസ്ചാൻസലറുടെ ഒപ്പില്ലാതെ എം.ബി.എ വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് നൽകിയത് ഡെപ്യൂട്ടി രജിസ്ട്രാർ അന്വേഷിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story