Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബ് വധം: ഹൈകോടതി...

ഷുഹൈബ് വധം: ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു ^കെ.ഇ. ഇസ്മയിൽ

text_fields
bookmark_border
ഷുഹൈബ് വധം: ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു -കെ.ഇ. ഇസ്മയിൽ നിലമ്പൂർ: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി സി.പി.ഐ ദേശീയസമിതി അംഗം കെ.ഇ. ഇസ്മയിൽ. സി.ബി.ഐയിലൂടെയാണ് നീതിപൂർവ അന്വേഷണം ഉണ്ടാവുന്നതെങ്കിൽ അത് നടക്കേട്ടയെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷത്തിന് ഒറ്റക്ക് കഴിയില്ല. ഇടതു-മതേതര ശക്തികൾ ഒന്നിക്കണം. കോൺഗ്രസിനെ മാറ്റിനിർത്തേണ്ട ആവശ‍്യമില്ല. തെരഞ്ഞെടുപ്പ് സഖ‍്യമെന്നത് ആശയപരമായ യോജിപ്പല്ല. കോൺഗ്രസ് ഇപ്പോൾ മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനാൽ ഭൂരിപക്ഷത്തിനും ന‍്യൂനപക്ഷത്തിനും കോൺഗ്രസിനെ വിശ്വാസമില്ലാതെയായെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story