Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീവ്രവാദത്തിനെതിരെ...

തീവ്രവാദത്തിനെതിരെ പൊലീസി​െൻറ 'വേറിട്ട' ബോധവത്​കരണം വിവാദത്തിൽ

text_fields
bookmark_border
നാദാപുരം: തീവ്രവാദത്തിനും മയക്കുമരുന്നിനുമെതിരെ സ്‌പെഷൽ ബ്രാഞ്ച് പൊലീസി​െൻറ വക മുസ്ലിം മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കും ബോധവത്കരണം. നാദാപുരം വി.എ.കെ ഹാളിലാണ് ജില്ല സ്‌പെഷൽ ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടന്നത്. ആഭ്യന്തര വകുപ്പി​െൻറ പ്രത്യേക നിർദേശപ്രകാരമാണത്രെ പരിപാടി. നാദാപുരം മേഖലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കും ഖതീബുമാർക്കുമാണ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചത്. അതേസമയം, വിവിധ മതവിഭാഗങ്ങളെ ഒന്നിച്ച്‌ പങ്കെടുപ്പിക്കാതെ മുസ്ലിംകൾക്കു മാത്രം ഇതുസംബന്ധമായി ബോധവത്കരണം വേറിട്ട് നടത്തിയത് വിവാദമായി. കേരളത്തിൽനിന്ന് ഐ.എസിലേക്ക് വ്യാപകമായി റിക്രൂട്ട്മ​െൻറ് നടക്കുന്ന സാഹചര്യമാണത്രെ ഇത്തരത്തിൽ ക്ലാസ് നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. മുസ്ലിം സമുദായ നേതൃത്വത്തിനു മാത്രം തീവ്രവാദ വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചതിനെതിരെ യോഗത്തിൽ പങ്കെടുത്ത പലരും പ്രതിഷേധമുയർത്തി. മുസ്ലിംകൾക്കു മാത്രം ഭീകരതക്കെതിരെ ക്ലാസ് നൽകുന്നത് സമുദായത്തെ സംശയത്തി​െൻറ നിഴലിൽ നിർത്തുമെന്നും ആരോപണമുയർന്നു.ഐ.എസ് തീവ്രവാദികളുടെ പ്രവർത്തനങ്ങളും ഇത് സമൂഹത്തിൽ വരുത്തുന്ന ദുരന്തങ്ങളുമാണ് ബോധവത്കരണ ക്ലാസിൽ ഏറെയും പരാമർശിച്ചത്. കോഴിക്കോട് റേഞ്ച് സ്‌പെഷൽ ബ്രാഞ്ച് സി.ഐ.ഡി എം.എൻ. സുനിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇൻറേണൽ സെക്യൂരിറ്റി ഡിവൈ.എസ്.പി കെ.എസ്. ഷാജി, ഡിവൈ.എസ്.പി കെ.എസ്. അബ്ദുൽകരീം, കെ. സുരേഷ്, മുഹമ്മദ് കുരിക്കൾ എന്നിവർ സംസാരിച്ചു. എന്നാൽ, വടകരയിലും സമാനരീതിയിൽ ക്ലാസ് നടന്നിട്ടുണ്ടെന്നും മഹല്ലുകൾക്കും ക്ഷേത്ര ഭാരവാഹികൾക്കും പ്രത്യേകമായാണ് അവിടെ ക്ലാസ് നൽകിയതെന്നുമാണ് പൊലീസ് വിശദീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story