Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാല പാർക്കിൽ...

സർവകലാശാല പാർക്കിൽ ആടിപ്പാടി ആശഭവൻ അന്തേവാസികൾ

text_fields
bookmark_border
സർവകലാശാല പാർക്കിൽ ആടിപ്പാടി ആശഭവൻ അന്തേവാസികൾ വള്ളിക്കുന്ന്: കാലിക്കറ്റ് സർവകലാശാല പാർക്കി​െൻറ സൗന്ദര്യം നുകർന്നും ആടിപ്പാടിയും വനിത ദിനം ആഘോഷമാക്കി ആശഭവനിലെ അന്തേവാസികൾ. കോഴിക്കോട് ജില്ലയിലെ മായനാട് ആശഭവനിലെ 31 അന്തേവാസികളാണ് വനിത ദിനത്തിൽ കാലിക്കറ്റ് സർവകലാശാല പാർക്കിൽ എത്തിയത്. ആശഭവൻ സൂപ്രണ്ട് ഉൾപ്പെടെ 15 ജീവനക്കാരും ഇവരോടൊപ്പം ഉണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ ലീഗ് അനുകൂല വനിത സംഘടന 'ഫർസ'യുടെ ഭാരവാഹികളാണ് ഇവരെ കൊണ്ടുവന്നത്. ജനുവരി 26ന് ഇവർ ആശഭവൻ സന്ദർശിച്ചിരുന്നു. ഈ സമയം അന്തേവാസികളിൽ ചിലർ പുറത്തുപോവാനും കാഴ്ചകൾ കാണാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ജനറൽ കൺവീനർ കെ. പ്രബിത, ചെയർപേഴ്സൻ ഹസീന എന്നിവരുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രത്യേക അനുമതി വാങ്ങിയാണ് അന്തേവാസികളെ ഇവിടെയെത്തിച്ചത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോ വൈസ് ചാൻസലർ പി. മോഹൻ, പരീക്ഷ കൺട്രോളർ ജോർജ്കുട്ടി തുടങ്ങിവർ അതിഥികളെ സ്വീകരിക്കാൻ പാർക്കിലെത്തിയിരുന്നു. പാർക്കിലെ മുഴുവൻ സ്ഥലങ്ങളും നടന്നുകണ്ട അന്തേവാസികൾ നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത്. CAPTION കാലിക്കറ്റ് സർവകലാശാല പാർക്കിൽ എത്തിയ കോഴിക്കോട് മായനാട് ആശഭവനിലെ അന്തേവാസികൾ
Show Full Article
TAGS:LOCAL NEWS 
Next Story