Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുരുതിക്കളമായി...

കുരുതിക്കളമായി ദേശീയപാത; അധികൃതർക്ക് നിസ്സംഗത

text_fields
bookmark_border
കുരുതിക്കളമായി ദേശീയപാത; അധികൃതർക്ക് നിസ്സംഗത തിരൂരങ്ങാടി: റോഡ് വീതികൂട്ടി നവീകരിച്ചിട്ടും ദേശീയപാത കുരുതിക്കളമാകുന്നു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കിപ്പറമ്പ് മുതൽ താഴെ ചേളാരി വരെയുള്ള ഭാഗങ്ങളിലാണ് അപകടം തുടർക്കഥയാകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ നിരവധി ജീവനാണ് റോഡിൽ പൊലിഞ്ഞത്. മാർച്ച് ഒന്നിന് വെന്നിയൂർ കാച്ചടിയിൽ മീൻലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ കാച്ചടിയിലെ അബ്ദുൽ ലത്തീഫ് (45) മരിച്ചിരുന്നു. അതിനുപിന്നാലെ കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ ചൊവ്വാഴ്ച അർധരാത്രി കാറുകൾ കൂട്ടിയിടിച്ച് കണ്ണൂർ ചന്ദനക്കാംപാറ കല്ലറക്കൽ മാനുവലി​െൻറ ഭാര്യ ത്രേസ്യാമ്മ (65) മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പടിക്കലിൽ മിനിലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികനായ പെരുവള്ളൂർ കൂമണ്ണ ചെനക്കൽകഴുങ്ങും തോട്ടത്തിൽ മുഹമ്മദ് (65) എന്നയാളും മരിച്ചു. ഒരാഴ്ചക്കിടെ മൂന്ന് ജീവനാണ് റോഡിൽ പൊലിഞ്ഞത്. വാഹന പരിശോധനയും നടപടികളും കർശനമാക്കിയിട്ടും അപകടങ്ങൾക്ക് കുറവൊന്നുമില്ല. മോട്ടോർ വാഹനവകുപ്പും പൊലീസും നടത്തുന്ന പരിശോധനയിൽ ഒാരോ മാസവും ആയിരത്തോളം കേസുകളിലായി ലക്ഷങ്ങളാണ് പിഴ ഈടാക്കുന്നത്. വാഹന ബാഹുല്യവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും സുരക്ഷ സംവിധാനങ്ങളുടെ അഭാവവും അശ്രദ്ധയുമാണ് അപകടങ്ങൾക്കിടയാക്കുന്നത്. അതേസമയം, ദീർഘദൂര ബസുകളുടെയും വലിയ വാഹനങ്ങളുടെയും പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്. ചെറുകിട വാഹനങ്ങൾക്ക് പിന്നാലെയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും. സ്ഥിരം അപകട മേഖലകളിൽ സ്പീഡ് കാമറകളും ഡിവൈഡറുകളും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ദീർഘദൂര ബസുകളുടെ അമിതവേഗവും സിഗ്‌നൽ തെറ്റിച്ചുള്ള മരണപ്പാച്ചിലും പലപ്പോഴും നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുന്നുണ്ട്. എന്നാൽ, അപകടങ്ങൾ തുടർക്കഥയായിട്ടും അപകടം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസോ മോട്ടോർ വാഹനവകുപ്പോ ദേശീയപാത അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്നതാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story