Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരി​ലെ...

കരിപ്പൂരി​ലെ വ്യോമഗതാഗത നിയന്ത്രണം വനിതകളുടെ കൈയിൽ

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തില്‍ വ്യോമഗതാഗത നിയന്ത്രണവും (എ.ടി.സി) കമ്യൂണിക്കേഷൻ നാവിഗേഷൻ വിഭാഗവും പൂർണമായി വനിതകളുടെ കൈകളിലായിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 12 സ്ത്രീകളായിരുന്നു എ.ടി.സിയിൽ വ്യാഴാഴ്ച ജോലി ചെയ്തത്. ഡെപ്യൂട്ടി ജനറൽ മാനേജർ റൂബി തോമസിനായിരുന്നു എ.ടി.സിയുടെ ചുമതല. എയർ ഇന്ത്യ എക്‌സ്പ്രസി​െൻറ കോഴിക്കോട്-ദുബൈ-ഡൽഹി, കോഴിക്കോട്-അബൂദബി വിമാനങ്ങൾ നിയന്ത്രിച്ചതും വനിതകളായിരുന്നു. ക്യാപ്റ്റൻ രശ്മി മെഹ്ർ, സൃഷ്ടി സിങ് എന്നിവരായിരുന്നു ദുബൈ വിമാനത്തിലെ വനിത പൈലറ്റുമാർ. കരിപ്പൂരിലെ മുഴുവൻ വനിതകളേയും ഉള്‍പ്പെടുത്തി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ഡോ. അഞ്ജലി, ഡോ. എലിസബത്ത് എന്നിവർ ക്ലാസെടുത്തു. എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, ആയിഷ, അഞ്ജു നായർ, തെരേസ ബിജു എന്നിവർ സംസാരിച്ചു. ത്രേസ്യാമ്മ ജോസഫ് സ്വാഗതവും ആശ നന്ദിയും പറഞ്ഞു. കരിപ്പൂരിലെത്തിയ വനിത യാത്രക്കാരെ അതോറിറ്റി ജീവനക്കാർ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story