Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത്...

മലപ്പുറത്ത് എൽ.പി.എസ്.എ റാങ്ക് പട്ടിക ശുഷ്കം; ഒഴിവ്​ നികത്താൻ അപര്യാപ്തം

text_fields
bookmark_border
മഞ്ചേരി: പ്രൈമറി സ്കൂൾ അധ്യാപകനിയമനത്തിന് (എൽ.പി.എസ്.എ) പ്രസിദ്ധീകരിച്ച ജില്ലയിലെ പി.എസ്.സി പട്ടിക ശുഷ്കം. ആയിരത്തോളം പ്രൈമറി സ്കൂളുകളുള്ള ജില്ലയിൽ ജനുവരി 23ന് പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റിൽ 1001 പേരാണ് ഉൾപ്പെട്ടത്. 600ഒാളം ഒഴിവാണുള്ളത്. ആകെ പ്രതീക്ഷിക്കുന്ന ഒഴിവി‍​െൻറ മൂന്നിരട്ടിയോളം പേരെ ഉൾപ്പെടുത്തിയാണ് പി.എസ്.സി ലിസ്റ്റ് പ്രസിദ്ധപ്പെടുത്താറെന്നിരിക്കെ നിയമനം തുടങ്ങിയാൽ കുറഞ്ഞ കാലത്തിനകം പട്ടിക അവസാനിക്കും. പട്ടിക അവസാനിച്ചാലുള്ള തസ്തികയിലും മലപ്പുറത്ത് മാത്രം ദിവസവേതനക്കാരുമായി അധ്യയനം നടത്തേണ്ട സ്ഥിതിയാവും. 13,394 പേരാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. 90 ശതമാനവും വനിതകളാണ്. 5,000 ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. കാലാവധിക്ക് മുമ്പ് പട്ടിക തീർന്ന ചരിത്രമാണ് മലപ്പുറത്തിനുള്ളത്. മുഴുവൻ ജില്ലകളിലും പട്ടിക തീരുകയോ കാലാവധി അവസാനിക്കുകയോ ചെയ്താലേ ഇനി അടുത്തഘട്ടം പരീക്ഷ നടത്തി പട്ടിക തയാറാക്കൂ. ജില്ലയിലെ പട്ടിക കഴിഞ്ഞാലും കാത്തിരിക്കേണ്ടി വരും. മുൻ ലിസ്റ്റുകളുടെ സ്ഥിതി പരിശോധിച്ചാൽ 30 ശതമാനത്തിലേറെ പേർ യു.പി.എസ്.എയിലേക്ക് മാറും. സ്ഥലംമാറ്റം, ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം എന്നിവ വഴിയും മാറ്റം വരും. തെക്കൻ ജില്ലകളിലെ പട്ടിക കഴിയും മുമ്പ് മലപ്പുറത്തെ പട്ടിക അവസാനിച്ചാലും പുതിയ വിജ്ഞാപനം വരില്ല. മറ്റ് ജില്ലകളെക്കൂടി കാത്തിരിക്കേണ്ടിവരും. പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താറുള്ള പി.എസ്.സി ഇത്തവണ പട്ടികയിൽ വരാൻ സാധ്യതയുള്ളവരോട് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ നിർദേശിച്ചതും കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ഉറപ്പായും മെയിൻ ലിസ്റ്റിൽ പ്രതീക്ഷിച്ചിരുന്ന പലരും ഉൾപ്പെടാതെ പോയതായും പരാതിയുയർന്നിട്ടുണ്ട്. 42 മാർക്ക് കിട്ടിയവരും പുറത്ത് ഇടുക്കിയിൽ 24.67 മാർക്ക് ലഭിച്ചവർ പ്രധാന പട്ടികയിൽ ഉൾപ്പെട്ടപ്പോൾ മലപ്പുറത്ത് 42 മാർക്ക് കിട്ടിയവരും പുറത്ത്. മലപ്പുറത്ത് കട്ട് ഒാഫ് മാർക്ക് 42.67 ആണ്. കാസർകോട്-32. കോഴിക്കോട്-37.33, പാലക്കാട്-37, കൊല്ലം-35.67 ക്രമത്തിലാണ് കട്ട് ഒാഫ് മാർക്ക്. എൽ.പി.എസ്.എ സംസ്ഥാന തലത്തിലാണ് നടത്തിയിരുന്നതെങ്കിൽ മലപ്പുറത്ത് സപ്ലിെമൻററി പട്ടികയിൽ വന്നവർ പോലും മെയിൻ ലിസ്റ്റിൽ വന്ന് അധ്യാപകരാവുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story