Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര‍്യ ഫൈബർ കേബിൾ...

സ്വകാര‍്യ ഫൈബർ കേബിൾ സ്ഥാപിക്കൽ: നഗരസഭ യോഗത്തിൽ ബഹളവും വാക്കേറ്റവും

text_fields
bookmark_border
നിലമ്പൂര്‍: നഗരസഭയില്‍ വിവാദമായ സ്വകാര‍്യകമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കലിന് അനുമതി നൽകാനുള്ള ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷവും സ്വതന്ത്ര കൗൺസിലർമാരും തമ്മിൽ ഒച്ചപ്പാടും ബഹളവും. തറവാടക നിശ്ചയിക്കാതെ സ്വകാര‍്യകമ്പനിക്ക് കേബിൾ സ്ഥാപിക്കാൻ നഗരസഭ നൽകിയ അനുമതി ഏറെ ഒച്ചപ്പാടിനും വിവാദത്തിനും വഴിവെച്ചിരുന്നു. കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടെന്നന്നും ഇതേകുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷവും സ്വതന്ത്ര കൗൺസിലർമാരും നേരത്തെ ആവശ‍്യപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ കേബിൾ സ്ഥാപിക്കൽ നിർത്തിവെച്ചിരുന്നു. വ‍്യാഴാഴ്ച നടന്ന ബോർഡ് യോഗത്തിൽ 20ാമതെ അജണ്ടയായി ഇത് വീണ്ടും ചർച്ചക്കെടുത്തു. ചര്‍ച്ച തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്ര അംഗം മുസ്തഫ കളത്തുംപടിക്കലും റിലയന്‍സിന് പ്രവര്‍ത്തനാനുമതി നൽകുന്നതിനെ എതിര്‍ത്തു. തറവാടകയിനത്തില്‍ നഗരസഭയിലെക്ക് ലഭിക്കാനുള്ള തുക ലഭ്യമാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പോലും ഇക്കാര്യത്തില്‍ നഗരസഭയുടെ തീരുമാനം തെറ്റാണെന്ന പരാമര്‍ശമുണ്ടായിട്ടും കമ്പനിയെ സഹായിക്കുന്ന നിലപാടിൽനിന്നും പിന്മാറണമെന്ന് മുസ്തഫ കളത്തുംപടിക്കല്‍ പറഞ്ഞു. കരാറുമായി നഗരസഭ മുന്നോട്ടുപോകരുതെന്ന് സി.പി.ഐ അംഗം പി.എം. ബഷീറും ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നൽയിട്ടുണ്ട്. ഇതില്‍ ത്വരിതാന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കമ്പനിക്ക് അനുമതി നൽകരുതെന്നും പി. ഗോപാലകൃഷ്ണനും പറഞ്ഞു. തുടര്‍ന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ച അഴിമതി ഇക്കാര്യത്തില്‍ ഇല്ലെന്ന് തെളിഞ്ഞതായും രാഷ്ട്രീയ നേട്ടത്തിനായി വിഷയത്തെ ഉപയോഗിക്കുകയാണെന്നും വൈസ് ചെയര്‍മാനായ പി.വി. ഹംസ പറഞ്ഞു. അഴിമിതിയില്ലെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഇപ്പോള്‍ കൂടുതല്‍ സംശയമുണ്ടാകുന്നുവെന്നും പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. ഇതോടെ ഭരണപക്ഷത്തെ അംഗങ്ങളും ബഹളംവെച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നൽകാന്‍ ഭരണകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു. ഇതോടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി സ്വതന്ത്രഅംഗം ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. കമ്പനിയില്‍നിന്നും തറവാടക ഇനത്തില്‍ ലഭിക്കാവുന്ന തുക വാങ്ങുന്നതിന് തുടര്‍നടപടികളെടുക്കാന്‍ സെക്രട്ടറിയെ കൗൺസില്‍ ചുമതലപ്പെടുത്തി. കേബിള്‍ പ്രവൃത്തികള്‍ നടത്തുന്ന റിലയന്‍സ് കമ്പനിയില്‍നിന്നും നേരത്തെ വാങ്ങിയ തുക നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story