Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടര കിലോ കഞ്ചാവുമായി ...

രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
നിലമ്പൂർ: രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പത്തപ്പിരിയം സ്വദേശികളായ തങ്കയത്തിൽ വീട്ടിൽ റിയാസ് ബാബു (36), വടക്കൻ വീട്ടിൽ ജിംഷാദ് (36) എന്നിവരെയാണ് നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തി‍​െൻറ അടിസ്ഥാനത്തിൽ വാഹനപരിശോധനക്കിടെ ബൈക്കിൽ കടത്തുേമ്പാളാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. കഞ്ചാവ് കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ വിൽപ്പനക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. പിടിയിലായ റിയാസ് 10 കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പഴനി, മധുര, തേനി, കമ്പം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ഏജൻറുമാർ വഴി കഞ്ചാവ് മൊത്തമായി വാങ്ങുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് ചെറുവാഹനങ്ങളിലും ബസിലും സ്ത്രീകളെ ഉപയോഗിച്ചുമാണ് കഞ്ചാവ് എത്തിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവൻറീവ് ഓഫിസർമാരായ ബിജു പി. എബ്രഹാം, ഷിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, പി.വി. സുഭാഷ്, കെ.ആർ. ജസ്റ്റിൻ, കെ.എ. അനീഷ്, റംഷുദ്ദീൻ എന്നിവരുമുണ്ടായിരുന്നു. പടം:4 കഞ്ചാവ് കേസിലെ പ്രതികളായ റിയാസ് ബാബു, ജിംഷാദ്
Show Full Article
TAGS:LOCAL NEWS 
Next Story