Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ട്രാന്‍സ്‌ജെന്‍ഡേര്‍സിനും ഒരു ദിനം വേണം ^ശീതള്‍ ശ്യാം

text_fields
bookmark_border
ട്രാന്‍സ്‌ജെന്‍ഡേര്‍സിനും ഒരു ദിനം വേണം -ശീതള്‍ ശ്യാം നിലമ്പൂര്‍: എല്ലാവരേയും ഒരേ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്‍ഡറിനും തുല്യത വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ശീതള്‍ ശ്യാം. നിലമ്പൂര്‍ അമല്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പെണ്ണിനു മാത്രമല്ല ആണിനും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും ഒരു ദിനം വേണം. എല്ലാവരും എല്ലാം തികഞ്ഞവരാണെന്ന ചിന്ത മാറ്റേണ്ട സമയം അതിക്രമിെച്ചന്നും സമത്വം നടപ്പില്‍ വരുത്താന്‍ യുവ തലമുറയാണ് മുന്നിട്ടിറങ്ങേണ്ടതെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പൽ ഡോ. എം. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സിനിമതാരങ്ങളായ വിനീത് വിശ്വം, സംയുക്ത നമ്പ്യാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പി.എം. ഉസ്മാനലി, ഇന്ദുമതി വര്‍മ, പി.കെ. അബ്ദുല്‍ ബഷീര്‍, എസ്. അനുജിത്, സി.എച്ച്. അലിജാഫര്‍, യൂനിയന്‍ ചെയര്‍മാന്‍ പി.വി. മെബിന്‍, ടി.പി. മുഹമ്മദ് ഷഫീഖ്, കെ. റിസാന, കെ. രശ്മി, സുകന്യ കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു. കോളജ് പ്രസിദ്ധീകരണങ്ങളായ പോസിഡോണ്‍, അമല്‍ വൈബ്‌സ് എന്നിവയുടെ പ്രകാശനവും വിവിധ അവാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. വിദ്യാര്‍ഥികളുടെ കലാവിരുന്നും അരങ്ങേറി. പടം.3- അമല്‍ കോളജ് ഡേ മനുഷ്യാവകാശ പ്രവര്‍ത്തക ശീതള്‍ ശ്യാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story