Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികര്‍ക്ക് കട്ടിലും ...

വയോധികര്‍ക്ക് കട്ടിലും കുടിവെള്ള സംഭരണിയും നൽകി

text_fields
bookmark_border
കരുളായി: ലോക വനിതദിനത്തില്‍ കരുളായി ഗ്രാമപഞ്ചായത്തില്‍ വയോധികര്‍ക്ക് കട്ടിലും കുടിവെള്ള സംഭരണിയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തി‍​െൻറ 2017-18 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് 5.5 ലക്ഷം ചെലവഴിച്ച് 200 എസ്.സി വയോധികര്‍ക്ക് കട്ടിലും 4.5 ലക്ഷം ചെലവഴിച്ച് കുടിവെള്ള സംഭരണിയും വിതരണം ചെയ്തത്. അപേക്ഷ നല്‍കിയവരെല്ലാം സ്ത്രീകളായതിനാല്‍ വനിതദിനത്തിൽതന്നെ വിതരണം ചെയ്യുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശെരീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുനിർ, കെ. മനോജ്, കെ. മിനി, പഞ്ചായത്ത്‌ അംഗങ്ങളായ ടി.എച്ച്. ആയിശ, കദീജ ഉസ്മാന്‍, മുഹമ്മദലി, പി. ബാലകൃഷ്ണന്‍, എ.എസ്. പ്രസാദ്, ശിവദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story