Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി വനിതകളെ...

ആദിവാസി വനിതകളെ ആദരിച്ചു

text_fields
bookmark_border
കരുളായി: വനിതദിനത്തില്‍ ആദിവാസി അറനാടന്‍ വിഭാഗത്തിലെ തലമുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുളായി യൂനിറ്റ് വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന, ജില്ല വനിത വിങ് നേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് ആദിവാസി വനിതകളെകൂടി ആദരിച്ചത്. ജില്ല വനിത വിങ് പ്രസിഡൻറ് ജമീല ജെ. സ്റ്റാര്‍ ഉദ്ഘടാനം ചെയ്തു. ചടങ്ങില്‍ ആദിവാസി വനിതകൾക്ക് പുതപ്പും പച്ചക്കറി കിറ്റും നൽകി. കെ.വി.വി.ഇ.എസ് കരുളായി യൂനിറ്റ് പ്രസിഡൻറ് കടമ്പത്ത് ഉണ്ണി അധ്യക്ഷത വഹിച്ചു. വനിത, യൂത്ത് വിങ് അംഗത്വ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വനിത ജില്ല സെക്രട്ടറി ലിസി സിസബെല്ല, യൂനിറ്റ് സെക്രട്ടറി ഉദയ ലക്ഷ്മി, ജില്ല ട്രഷറര്‍ സുജാത, ഭാരവാഹികളായ വിനോദ് പി. മേനോൻ, ഹക്കീം ചങ്കരത്ത്, ആലുങ്ങല്‍ മുഹമ്മദ്‌ കുട്ടി, നൗഫൽ, സൈതലവി, ഷെരീഫ, ഷാജഹാൻ, ആലുങ്ങല്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm 3 ലോക വനിത ദിനത്തില്‍ കെ.വി.വി.ഇ.എസ് വനിത വിങ് പ്രസിഡൻറ് ജമീല ജെ. സ്റ്റാര്‍ ആദിവാസി വനിതകളെ ആദരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story