Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മയുടെ...

വീട്ടമ്മയുടെ കരണത്തടിച്ച്​ ഒാ​േട്ടാ​ൈ​ഡ്രവറുടെ ഗുണ്ടായിസം

text_fields
bookmark_border
ആലുവ: അമിതകൂലി വാങ്ങിയത് ചോദ്യം ചെയ്ത വീട്ടമ്മയുടെ കരണം അടിച്ചുപൊട്ടിച്ച് ഒാേട്ടാൈഡ്രവറുടെ ഗുണ്ടായിസം. വനിതദിനത്തില്‍ ആലുവ നഗരത്തിലാണ് സംഭവം. ആലങ്ങാട് കളപ്പറമ്പില്‍ ജോസഫി​െൻറ ഭാര്യ നീതയെ (37) ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടികൊണ്ട് കവിൾത്തടം വീർത്ത നീതയുടെ പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. ഓട്ടോ ഡ്രൈവർ കുട്ടമശ്ശേരി സ്വദേശി കുഴിപ്പള്ളത്ത് ലത്തീഫാണ് മർദിച്ചത്. മകളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള നടപടികൾ തൃശൂരില്‍ ശരിയാക്കിയശേഷം ഉച്ചകഴിഞ്ഞ് ആലുവയിലെത്തിയ നീത ബൈപാസിലാണ് ബസിറങ്ങിയത്. ഇവരുടെ ഇരുചക്രവാഹനം റെയിൽവേ സ്‌റ്റേഷനിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഒാേട്ടായിൽ സ്‌റ്റേഷനിലെത്തിയപ്പോള്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി കൈയിലുണ്ടായിരുന്ന 35 രൂപ നൽകിയത് നിരാകരിച്ച ഡ്രൈവർ 40 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നീത 500 രൂപ നല്‍കി. ചില്ലറ വാങ്ങാൻ നീതയുമായി ഡ്രൈവര്‍ പമ്പുകവലയിലെ പെട്രോള്‍ പമ്പിലെത്തി. ചില്ലറ മാറിയശേഷം 450 രൂപ നല്‍കി. 10 രൂപ കൂടുതൽ എടുത്തത് എന്തിനെന്ന ചോദ്യം ഡ്രൈവർക്ക് രസിച്ചില്ല. അസഭ്യം പറഞ്ഞ് റെയില്‍വേ സ്‌റ്റേഷ‍​െൻറ എതിര്‍ദിശയിലേക്ക് വീട്ടമ്മെയയും കൊണ്ട് ഓട്ടോ ഓടിച്ചുപോയി. ആലുവ ജീവാസ് സ്‌കൂളിലേക്ക് ഓട്ടോ കയറ്റിയശേഷം നീതയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഓട്ടോയുമായി ലത്തീഫ് കടന്നുകഞ്ഞു. അവശയായാണ് സ്‌കൂള്‍ കോമ്പൗണ്ടിൽനിന്ന് നീത റോഡിലെത്തിയത്. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഡ്രൈവര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ കുട്ടമശ്ശേരി കുഴിപ്പള്ളം ലത്തീഫിനെതിരെ സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്ന് ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. ഇയാൾ ഒളിവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story